തിമിര്‍ത്ത് മഴ; തകര്‍ത്ത് ദുരിതം
കോഴിക്കോട്: ജില്ലയില്‍ മഴ കനത്തു തന്നെ. ഇന്നലെ രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണുണ്ടായത്. പല ഭാഗങ്ങളിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും മറ്റു ടൗണുകളിലും വെള്ളംകയറിയതു കാരണം യാത്ര ദുരിതമായിരിക്കുകയാണ്.
മേപ്പയ്യൂരില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങളും തെങ്ങുകളും കടപുഴകിയും മുറിഞ്ഞുവീണും വീടിനും കിണറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൊഴുക്കല്ലൂരിലെ ശവപ്പറമ്പില്‍ കുഞ്ഞിക്കണ്ണന്റെ വീടിനും കിണറിനുമാണ് നാശനഷ്ടങ്ങളുണ്ടായത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
റവന്യൂ-വില്ലേജ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കട്ടാങ്ങള്‍ ചൂലൂര്‍ സങ്കേതം റോഡില്‍ വെള്ളം കയറിയതിനാല്‍ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ചെറൂപ്പ, പെരുവഴിക്കടവ് ഭാഗത്തേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റോഡിലാണ് വെള്ളം കയറിയത്, റോഡിന് ഇരുവശത്തുള്ള ഏക്കര്‍ കണക്കിനു വയലുകളും വെള്ളത്തിനടിയിലായിട്ടുണ്ട്.
കനത്ത മഴയില്‍ ജില്ലയുടെ മറ്റു പ്രദേശങ്ങളിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."