കുളത്തില്‍ കുളിക്കാന്‍ പോയ യുവാവിന് ക്രൂരമര്‍ദനവും വര്‍ഗീയ അധിക്ഷേപവും
കുറ്റിയാട്ടൂര്‍: മാണിയൂര്‍ വേശാലയിലെ പൊതു കുളത്തില്‍ കുളിക്കാന്‍ പോയ യുവാവിന് ക്രൂര മര്‍ദനം. പുറവൂര്‍ സ്വദേശിയായ യുവാവിന് ഞായറാഴ്ച ഉച്ചയ്ക്കാണ് മര്‍ദനമേറ്റത്. കണ്ണൂരിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ അവധി ദിവസങ്ങളില്‍ വേശാലയില്‍ കഴിഞ്ഞവര്‍ഷം നവീകരിച്ച് ഉദ്ഘാടനം ചെയ്ത പൊതുകുളത്തില്‍ സുഹൃത്തുക്കളുടെകൂടെ കുളിക്കാന്‍ പോവുന്നത് പതിവായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒറ്റയ്ക്ക് കുളിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
പേരും സ്ഥലവും ചോദിച്ച ശേഷം ചീത്തവിളിച്ചും വര്‍ഗീയമായി അധിക്ഷേപിച്ചുമാണ് ഇയാളെ മര്‍ദിച്ചത്. തുടര്‍ന്ന് അക്രമികളില്‍നിന്ന് ഓടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വില്ലേജ്മുക്കിലെ പത്തോളം പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. യുവാവ് ഇടത്തോട്ട് മുണ്ടുടുത്തതും താടിയുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ഭയം കാരണം ആശുപത്രിയില്‍ ചികിത്സ തേടാനോ പൊലിസില്‍ പരാതി നല്‍കാനോ യുവാവ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."