സംസ്ഥാന വനിതാ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ചെളിക്കുളത്തില്
കഴിഞ്ഞദിവസം സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ഗ്രൗണ്ടിലെ ചെളിവെള്ളത്തിലാണ് നടന്നത്. ഇതുമൂലം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിക്ക കായിക താരങ്ങള്‍ക്കും ഗ്രൗണ്ടില്‍ തിളങ്ങാനായില്ല.
ചെറുപുഴ: സംസ്ഥാന വനിതാ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ചെളിക്കുളത്തില് നടക്കുമ്പോഴും നോക്കുകുത്തിയായി പണിതീരാത്ത ഇന്‍ഡോര്‍ സ്റ്റേഡിയം. കായികരംഗത്ത് പേരുകേട്ട വിദ്യാലയമാണ് വയക്കര ഗവ. എച്ച്.എസ്.എസ്. അതുകൊണ്ടുതന്നെയാണ് സ്ഥലം എം.എല്‍.എ സി. കൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നു ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 3.5 കോടി രൂപ അനുവദിച്ചത്. 50 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന സ്റ്റേഡിയം നിര്‍മാണത്തിലെ അപാകത മൂലം തകര്‍ന്നുവീഴുകയായിരുന്നു. എങ്കിലും ഇതിന്റെ പുനര്‍ നിര്‍മാണം ഇന്ന് ഒച്ചിഴയുന്നപോലെയാണ് നടക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പ് ഗ്രൗണ്ടിലെ ചെളിവെള്ളത്തിലാണ് നടന്നത്. ഇതുമൂലം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിക്ക കായിക താരങ്ങള്‍ക്കും ഗ്രൗണ്ടില്‍ തിളങ്ങാനായില്ല. കരാറുകാരന്റെ മെല്ലെപ്പോക്കാണ് സ്റ്റേഡിയത്തിന്റെ പണി പൂര്ത്തിയാവാതിരിക്കാന് കാരണം. യഥാര്‍ഥ കരാറുകാരന് മറ്റൊരാള്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയാണ് ഇതിന്റെ പണി എടുപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."