പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം
മലപ്പുറം: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2016-17 വാര്‍ഷിക പദ്ധതി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ ഭരണസ്ഥാപനമെന്ന ബഹുമതിക്കു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അര്‍ഹരായി. 970.88 ലക്ഷം അടങ്കല്‍ തുകയ്ക്കുള്ള പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി.
2015-16 അന്തിമ പദ്ധതിക്ക് അംഗീകാരത്തിന് സമര്‍പ്പിച്ച 16 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും പെരിന്തല്‍മണ്ണ നഗരസഭ സമര്‍പ്പിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിനും യോഗം അംഗീകാരം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, കലക്ടര്‍ എസ്. വെങ്കടേസപതി, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍.കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും 20നകം മുഴുവന്‍ പ്രൊജക്ടുകളും ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി അംഗീകാര ഉദ്യോഗസ്ഥനില്‍നിന്ന് അംഗീകാരം ലഭ്യമാക്കി ജില്ലാ ആസുത്രണ സമിതിക്കു സമര്‍പ്പിക്കണമെന്നും പ്രൊജക്ടുകളില്‍ വെറ്റിങ് നടത്തുന്ന ഉദ്യാഗസ്ഥര്‍ വ്യക്തമായ കാരണം രേഖപ്പെടുത്താതെ അനുമതി നിഷേധിക്കാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിക്കു ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."