HOME
DETAILS
MAL
നാവടക്കില്ല'; ഡി.വൈ.എഫ്.ഐ സമ്മേളനം 22ന് കണ്ണൂരില്‍
backup
September 19 2017 | 06:09 AM
'
കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നാവടക്കില്ല' എന്ന പേരില്‍ 22ന് വൈകുന്നേരം മൂന്നിന് ടൗണ്‍ സ്ക്വയറില്‍ സമ്മേളനം നടക്കും. എസ്.എന്‍ പാര്‍ക്ക് റോഡില്‍ നിന്ന് പ്രകടനം ആരംഭിക്കും. കര്‍ണാടകയിലെ പ്രശസ്ത എഴുത്തുകാരന് ഡോ. കെ.എസ് ഭഗവാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം എല്ലാ യൂനിറ്റുകളിലും പ്രതിഷേധ പന്തം കത്തിക്കും. വാര്‍ത്താസമ്മേളത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് എം. ഷാജര്‍, എന്‍. അനൂപ്, ഒ.കെ വിനീഷ്, സരിന് ശശി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."