HOME
DETAILS

ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനു മുകളില്‍ മണ്ണിടിഞ്ഞു

  
backup
September 19 2017 | 06:09 AM

school-director-and-teacher-arrested



നിലമ്പൂര്‍: കനത്ത മഴയില്‍ ആഢ്യന്‍പാറയില്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തു മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 300 അടിയോളം ഉയരത്തില്‍നിന്നു കൂറ്റന്‍ പാറ ഉള്‍പ്പെടെ മണ്ണ് തുരങ്കത്തിന്റെ മുകളിലേക്കു പതിച്ചത്. ഇതോടെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചു.
മേഖലയില്‍ അഞ്ചു ദിവസമായി മഴ ശക്തമാണ്. ഇന്നലെയാണ് മഴയ്ക്ക് അല്‍പം ശമനമുïായത്. പവര്‍ ഹൗസിന് ഒന്നര കിലോമിറ്റര്‍ മുകളില്‍ മായിന്‍ പള്ളിയിലാണ് മണ്ണിടിച്ചിലുïായത്. ഇതേ തുടര്‍ന്നു പമ്പ്ഹൗസിലേക്കു വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടം പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. കാഞ്ഞിരപ്പുഴയില്‍നിന്നു പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്നതിനായി നിര്‍മിച്ച തുരങ്കമുഖത്താണ് വലിയ പാറ വീണ് ജലമൊഴുക്കു തടസപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് ഞ്ചരയോടെ ശുചീകരണ തൊഴിലാളികള്‍ ഇവിടെനിന്നു പോരുന്നതുവരെ മണ്ണിടിച്ചില്‍ ഉïായിരുന്നില്ല.
രാവിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് എത്തിയ തൊഴിലാളികളാണ് മണ്ണിടിച്ചില്‍ ആദ്യം കïത്. മഴ തുടരുന്നതിനാല്‍ മണ്ണ് നീക്കാന്‍ ദിവസങ്ങളെടുക്കും. കാഞ്ഞിരപ്പുഴയ്ക്കു കുറുകെ സ്ഥാപിച്ച ചെക്ക് ഡാമിന് 50 മീറ്റര്‍ മാറിയാണ് അപകടം. രïാമത്തെ തവണയാണ് ആഢ്യന്‍പാറയില്‍ മണ്ണിടിച്ചിലുïാകുന്നത്. തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് വെള്ളത്തിന്റെ കുറവും ചെളി കലങ്ങിയതും ഉദ്യോഗസ്ഥര്‍ കïത്. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് രïു കിലോമീറ്ററോളം അകലെ തുരങ്കമുഖത്ത് പെന്‍സ്റ്റോക്ക് പൈപ്പിനു മുകളിലായി വലിയ പാറ വീണുകിടക്കുന്നതു കïത്. തുടര്‍ന്ന് എന്‍ജിനിയറിങ് വിഭാഗവും ഉന്നത ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തി. പാറ പൊട്ടിച്ചു നീക്കുന്നതിനായി പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കി തുക അനുവദിച്ച ശേഷം മാത്രമേ പരിഹാരപ്രവൃത്തികള്‍ തുടങ്ങാനാകൂ.
2015 ജൂണ്‍ 28നു തുരങ്ക നിര്‍മാണത്തിനിടയിലാണ് ആദ്യ മണ്ണിടിച്ചില്‍ ഉïായത്. അന്നു ദിവസങ്ങള്‍ നീï ശ്രമത്തിന്റെ ഫലമായാണ് മണ്ണൂം കല്ലും നീക്കിയത്. രïു ദിവസങ്ങളിലായാണ് അന്ന് മണ്ണിടിച്ചില്‍ ഉïായത്. മണ്ണിടിച്ചിലില്‍ കവാടം അടയാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും കനാല്‍വഴി മരച്ചില്ലകളും മറ്റും വെള്ളത്തിലൂടെ ഒഴുകി ടണലില്‍ കടക്കാതിരിക്കാന്‍ ട്രാഷ് ട്രാക് ഗേറ്റും നിര്‍മിച്ചി ട്ടുï്. അതിനു മുകളിലേക്കാണ് കഴിഞ്ഞ ദിവസം പാറകളും മണ്ണും പതിച്ചത്.
മണ്ണിടിയാന്‍ സാധ്യതയുïെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതും സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ രïു വര്‍ഷമായിട്ടും നടപടി സ്വീകരിക്കാത്തതുമാണ് വീïും മണ്ണിടിച്ചിലിനിടയാക്കിയത്. ജില്ലയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയായ ആഢ്യന്‍പാറയില്‍ 3.5 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്. മണ്ണും പാറകല്ലുകളും നീക്കി വൈദ്യുതോല്‍പാദനം പൂര്‍ണ സ്ഥിതിയിലാക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ വീïും മണ്ണിടിച്ചില്‍ ഉïാകാനുള്ള സാധ്യതയും ഏറെയാണ്.

ജില്ലയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു
മലപ്പുറം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലമ്പൂര്‍ താലൂക്കില്‍ നാലു വീടുകളും പൊന്നാനി താലൂക്കില്‍ ഒരു വീടുമാണ് തകര്‍ന്നത്. 45,000 രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
അതേസമയം, കൃഷി നാശത്തിന്റെ കൃത്യമായ കണക്ക് അധികൃതര്‍ക്കു ലഭ്യമായിട്ടില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ വന്‍ കൃഷിനാശമാണ് കഴിഞ്ഞി ദിവസത്തെ മഴയിലുïായത്. ഓരോ താലൂക്കിലുമുള്ള കൃഷിനാശത്തിന്റെ കണക്കുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ നഷ്ടക്കണക്കുകള്‍ ഇനിയും വര്‍ധിക്കും.
ഞായറാഴ്ചത്തെ മഴയില്‍ ജില്ലയില്‍ ഉയര്‍ന്ന ശതമാനമാനക്കണക്കാണ് രേഖപ്പെടുത്തിയത്. അന്നു മാത്രം 58.02 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്കുകള്‍. പെരിന്തല്‍മണ്ണയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മഴയെ തുടര്‍ന്നു വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ജില്ലയിലെ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. മലയോരമേഖല ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. പൊന്നാനി ഉള്‍പ്പടെയുള്ള തീരദേശമേഖലയില്‍ കടലാക്രമണവും രൂക്ഷമാണ്.

ക്വാറി പ്രവര്‍ത്തനത്തിന് നിരോധനം
മലപ്പുറം: സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്ന ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് 48 മണിക്കൂര്‍ നിരോധനമേര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാണ് നടപടി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30, 34 പ്രകാരമാണ് തീരുമാനമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കുന്നതിനു ജില്ലയിലെ വകുപ്പ് മേധാവികളുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തങ്ങളുïായാല്‍ അടിയന്തര രക്ഷാദൗത്യത്തിനു സജ്ജമാകാന്‍ റവന്യൂ, പൊലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകള്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി.

കോണികയറാന്‍
ഖാദര്‍
മലപ്പുറം: നാടകീയതയും ഉദ്വേഗവും നിറഞ്ഞുനിന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒടുവില്‍ നറുക്കുവീണത് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദറിന്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ ഉയര്‍ന്നുകേട്ട പേരുകളിലൊന്നായിരുന്നു ഖാദറിന്റേത്. ഇതുകൂടാതെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അബ്ദുര്‍റഹ്മാന്‍ രïത്താണി, യു എ ലത്വീഫ് എന്നിവരുടെ പേരുകളും പരിഗണനയിലുïായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ കെ.പി.എ മജീദ് പിന്‍മാറുകയാണെന്ന് അറിയിച്ചെങ്കിലും മാധ്യമങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയത് യു.എ ലത്വീഫിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. രാവിലെയോടെ ചില ദൃശ്യമാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറാണെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ പത്തിനു തുടങ്ങിയ മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി യോഗ വിവരമറിഞ്ഞു നൂറുകണക്കിനു പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമാണ് പാണക്കാട്ടേക്ക് ഒഴുകിയെത്തിയത്. മുസ്‌ലിംലീഗ് ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ഥിയെന്ന പ്രഖ്യാപനംകാത്തു ദൃശ്യ, അച്ചടി മാധ്യമങ്ങളും പാണക്കാട്ടു തമ്പടിച്ചു. മണിക്കൂറുകള്‍ക്കു ശേഷം എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരുടെ സാനിധ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതാവസ്ഥ നീങ്ങിയത്.
രാവിലെതന്നെ ഹൈദരലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും സന്ദര്‍ശിച്ച കെ.എന്‍.എ ഖാദര്‍ പ്രഖ്യാപന സമയത്തു പാണക്കാട്ടുïായിരുന്നില്ല. കെ.എന്‍.എ ഖാദറിനു പകരം മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത യു.എ ലത്വീഫിനെ പാണക്കാട്ടേക്കു വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.

ചീക്കോട് ഗവ. യു.പി സ്‌കൂള്‍
ചീക്കോട്: ഗവ. യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി തുടങ്ങി. വിദ്യാര്‍ഥി പ്രതിനിധിക്കു പത്രം നല്‍കി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം വീരാന്‍ കുട്ടി കൊടിയത്തൂര്‍ അധ്യക്ഷനായി.
സുപ്രഭാതം ഓര്‍ഗനൈസര്‍ എന്‍.സി ഷെരീഫ് പദ്ധതി വിശദീകരിച്ചു. എ. മുഹമ്മദ് നജ്മുദ്ദീന്‍, കെ. മുഹമ്മദ് റിയാസ്, ഇ. അബൂബക്കര്‍, എ. മുഹമ്മദ് നൂറുദ്ദീന്‍, കെ. ശാജു, ബിച്ചിമോതി മാസ്റ്റര്‍, വി.പി ശാഹിദ്, പി.കെ മുനീര്‍, മോയിന്‍ കുട്ടി ചീക്കോട്, എം. അബ്ദുല്‍ കരീം, രമാദേവി മാവൂര്‍, പി.എ ഹബീബ് മണാശ്ശേരി, എന്‍. ജാനകി കുട്ടി, കെ. ഉമ്മുകുല്‍സു കിഴുപറമ്പ്, കെ.പി റംല, പി. ശാന്തകുമാരി, എം.കെ മുഹമ്മദ് ബഷീര്‍ സംബന്ധിച്ചു. ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.

പൊന്നാട് ജി.എല്‍.പി സ്‌കൂള്‍
ഓമാനൂര്‍: പൊന്നാട് ജി.എല്‍.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി തുടങ്ങി. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് സിനാനു പത്രം നല്‍കി ശൈഖ് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് അബ്ദുര്‍റഹ്മാന്‍ ദാരിമി പദ്ധതി പരിചയപ്പെടുത്തു. സിറാജുദ്ദീന്‍ ഹുദവി, എച്ച്.എം അബ്ദുല്‍ അസീസ്, ബഷീര്‍ മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, വാസുദേവന്‍ നമ്പൂതിരി, റഹ്മത്ത് ടീച്ചര്‍, പ്രജിഷ ടീച്ചര്‍, ശാക്കിറ ടീച്ചര്‍, രമ്യ ടീച്ചര്‍, അബ്ദുസ്സമദ്, മുജീബ്, ബഷീര്‍ ഫൈസി, അഷ്‌റഫ്, അന്‍സാര്‍ സംബന്ധിച്ചു.

ബിബിന്‍ വധക്കേസ്:

ഷാഹിനയെ വിട്ടയക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ബിബിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിനയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
കേരളത്തില്‍ പൊലിസ് രാജാണ് നടക്കുന്നതെന്നും ഭര്‍ത്താവിനുനേരെ കുറ്റാരോപണമുïെന്നു കരുതി ഒരു സ്ത്രീയെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ന്യായംചമക്കാന്‍ പൊലിസ് കള്ളക്കേസുകള്‍ സൃഷ്ടിക്കുകയാണ്. ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ പൊലിസിനും പ്രോസിക്യൂഷനും സംഭവിച്ച മനഃപൂര്‍വമായ വീഴ്ചയാണ് ബിബിന്‍ വധത്തിനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. രïു കൊലപാതകങ്ങളിലെയും കുറ്റവാളികളെ ശിക്ഷിക്കണം. പൊലിസിന്റെ ഇരട്ടനീതി കേരളീയ സമൂഹം തിരിച്ചറിയണമെന്നു പറഞ്ഞ അദ്ദേഹം, കേരളത്തിലുള്ളതു മതേതര സര്‍ക്കാരാണെങ്കില്‍ പൊലിസിനെ തിരുത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയപാതയില്‍ പിടിച്ചുപറി: രïുപേര്‍ പിടിയില്‍
മഞ്ചേരി: ദേശീയപാത കേന്ദ്രീകരിച്ചു പിടിച്ചുപറി നടത്തുന്ന മൂന്നംഗ സംഘത്തിലെ രïുപേര്‍ പിടിയില്‍. മഞ്ചേരി തുറക്കല്‍ പൊറ്റമ്മല്‍ ഷഹബാസ് എന്ന ഫാന്റം ഷഹബാസ് (22), കാരാപറമ്പ് മൂലക്കുളവന്‍ റഷീദലി എന്ന ബുള്‍ഗാന്‍ അലി (28) എന്നിവരാണ് മൈസൂരുവിലെ രഹസ്യകേന്ദ്രത്തില്‍നിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു പുലര്‍ച്ചെ മഞ്ചേരി മുട്ടിപ്പാലത്തുവച്ചു വേങ്ങര സ്വദേശി കല്ലമ്പലവന്‍ ഫാസില്‍മോനും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് 22,000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവര്‍ച്ച ചെയ്തിരുന്നു. പിറ്റേ ദിവസംതന്നെ സംഘത്തിലുïായിരുന്ന മുട്ടിപ്പാലം സ്വദേശി അത്തിമണ്ണില്‍ അബ്ദുല്‍ റഷീദ് എന്ന കൊച്ചുവിനെ പൊലിസ് പിടികൂടുകയും ചെയ്തിരുന്നു.
പിടിയിലായ ഷഹബാസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെ ആറു കേസുകളുï്. റഷീദലിയുടെ പേരില്‍ അരീക്കോട് സ്റ്റേഷനില്‍ ഒരു ബലാത്സംഘക്കേസും മഞ്ചേരി സ്റ്റേഷനില്‍ ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശംവച്ച കേസും ഒരു വധശ്രമക്കേസും നിലവിലുï്. ഇവര്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച വാഹനങ്ങളും കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുï്.
മഞ്ചേരി സി.ഐ ഷൈജുവിന്റെ നിര്‍ദേശപ്രകാരം എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സലിം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഗോളടിക്കാം; വേള്‍ഡ്കപ്പ് കാണാം!
വണ്‍മില്യണ്‍ ഗോള്‍: ജില്ലയില്‍ 3.8 ലക്ഷം ഗോളുകളടിക്കും
മലപ്പുറം: ഫിഫ അïര്‍ 17 ലോകക്കപ്പ് ഫുട്‌ബോളിന്റെ പ്രചാരണാര്‍ഥം 27നു ജില്ലയില്‍ നടക്കുന്ന വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ 3,08,000 ലക്ഷം ഗോളടിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ഫിഫ ലോകക്കപ്പിനെക്കുറിച്ചു പെതുജനങ്ങള്‍ക്കു താല്‍പര്യമുïാക്കുകയാണ് ലക്ഷ്യം. ഒരു ഗ്രാമപഞ്ചായത്തില്‍നിന്ന് 2,000 ഗോളുകളും മുനിസിപ്പാലിറ്റിയില്‍നിന്നു പതിനായിരം ഗോളുകളും അടിക്കുന്നതാണ് പദ്ധതി. വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെ സ്‌കൂള്‍, കോളജ്, പൊതു-സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനായി ഗോള്‍ പോസ്റ്റുകള്‍ തയാറാക്കും. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാകൂ. ഗോള്‍ കീപ്പര്‍ ഉïാകില്ല. ഏറ്റവും കൂടുതല്‍ ഗോളുകളടിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സ്‌കൂള്‍, കോളജ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. ഇവരില്‍നിന്നു നറുക്കിലൂടെ തെരഞ്ഞെടുക്കുന്ന രïു പേര്‍ക്കു ജില്ലയില്‍നിന്നു സൗജന്യമായി ഫിഫ ലോകക്കപ്പിനു ടിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ീിലാശഹഹശീിഴീമഹ.ുെീൃളേീശീ.ശി.


നെല്‍വയല്‍ ഡാറ്റാ ബാങ്ക്: നവംബര്‍ 27വരെ തിരുത്താം
മലപ്പുറം: ജില്ലയില്‍ നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ചു തയാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്ക് വിവരങ്ങളില്‍ തെറ്റുകള്‍ തിരുത്തുന്നതിനു നവംബര്‍ 27നകം കൃഷി ഓഫിസര്‍ക്ക് അപേക്ഷ നല്‍കാം.
വെള്ളക്കടലാസില്‍ 100 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് പരാതിയുള്ള ഭൂമിയുടെ സര്‍വേ നമ്പര്‍, തïപ്പേര്‍ നമ്പര്‍, വിസ്‌കൃതി, തരം, ഉടമസ്ഥാവകാശം എന്നിവയും അതിന്‍മേല്‍ ആവശ്യപ്പെടുന്ന പരിഹാരം എന്നിവയും വ്യക്തമാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേïത്. ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന വേïിവന്നാല്‍ അതിനുള്ള ഫീസ് അപേക്ഷകന്‍ അടക്കണം.

അല്‍ഹിന്ദ് ഹജ്ജ്-ഉംറ സംഗമം നടത്തി
മഞ്ചേരി: അല്‍ഹിന്ദ് ട്രാവല്‍സ് മുഖേന ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ക്കായി മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ ഹജ്ജ്-ഉംറ സംഗമം നടത്തി. 2017-18 വര്‍ഷത്തെ ഹജ്ജ്-ഉംറ ബുക്കിങ് ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് ഉദ്ഘാടനം ചെയ്തു. അല്‍ഹിന്ദ് റീജ്യണല്‍ മാനേജര്‍ യാസര്‍ മുïോടന്‍ അധ്യക്ഷനായി.
അലവി ദാരിമി കുഴിമണ്ണ, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി, അസീസ് അഷ്‌റഫി നിലമ്പൂര്‍ പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഷാജഹാന്‍ റഹ്മാനി പ്രാര്‍ഥന നടത്തി. ശംസുദ്ദീന്‍ ബദരി കരുവാരക്കുï്, ഉമ്മര്‍ ബാഖവി മേലാറ്റൂര്‍, ഉസ്മാന്‍ സഅദി ചുങ്കത്തറ, സലീം യമാനി കാഞ്ഞിരം, ഹംസ മുസ്‌ലിയാര്‍ കക്കോവ്, ഇഖ്ബാല്‍ ഫൈസി നീലാഞ്ചേരി, ഒ.ടി മുസ്തഫ ഫൈസി പുല്ലൂര്‍, മുസ്തഫ യമാനി കരുവാന്‍കല്ല്, സ്വാദിഖ് ഫൈസി അരിമ്പ്ര, നൂറുദ്ദീന്‍ യമാനി തൃപ്പനച്ചി, സി.ടി ഹംസ ഒഴകൂര്‍, കുഞ്ഞാപ്പ ഹാജി, അലവിക്കുട്ടി മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, നഫീല്‍ കൊïോട്ടി, അബ്ദുല്‍ ലത്തീഫ് മഞ്ചേരി, സൈഫുര്‍റഹ്മാന്‍ എടക്കര, യാസര്‍ മലപ്പുറം, നവാസ് മംഗലത്ത്, ഫര്‍ഷാദ് സംസാരിച്ചു. ഫോണ്‍: 9447781894.

'അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിന് ശ്രമങ്ങള്‍ നടത്തും'
പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിനായി ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുമെന്നു പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ പ്രൊഫ. താരീഖ് മന്‍സൂര്‍. വിവിധ സെന്ററുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.പിമാരുമായി ആലോചിച്ചു മാനവ വിഭവശേഷി വകുപ്പുമായും യു.ജി.സിയുമായും തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം ആദ്യമായി കേന്ദ്രത്തിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സംവരണം, ബി.എഡ് കോഴ്‌സിനുള്ള ടീച്ചിങ് ലാബായി സ്‌കൂള്‍ എന്നിവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുല്‍ റഷീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. കെ.പി ഫൈസല്‍ സംസാരിച്ചു. വാട്ടര്‍ റീസൈക്ലിങ് പ്ലാന്റ്, സെന്‍ട്രല്‍ വാട്ടര്‍ പൂരിഫയര്‍ പ്ലാന്റ്, അïര്‍ഗ്രൗï് വാട്ടര്‍ സമ്പ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം വൈസ് ചാന്‍സലറും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംയുക്തമായും കോമ്പി ഓവന്‍, ജിം ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ലൈബ്രറി ഓട്ടോമേഷന്‍ എന്നിവയുടെ ഉദ്ഘാടനം വൈസ് ചാന്‍സലറും നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

നെല്‍വയല്‍ ഡാറ്റാ ബാങ്ക്: നവംബര്‍ 27വരെ തിരുത്താം
മലപ്പുറം: ജില്ലയില്‍ നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ചു തയാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്ക് വിവരങ്ങളില്‍ തെറ്റുകള്‍ തിരുത്തുന്നതിനു നവംബര്‍ 27നകം കൃഷി ഓഫിസര്‍ക്ക് അപേക്ഷ നല്‍കാം.
വെള്ളക്കടലാസില്‍ 100 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് പരാതിയുള്ള ഭൂമിയുടെ സര്‍വേ നമ്പര്‍, തïപ്പേര്‍ നമ്പര്‍, വിസ്‌കൃതി, തരം, ഉടമസ്ഥാവകാശം എന്നിവയും അതിന്‍മേല്‍ ആവശ്യപ്പെടുന്ന പരിഹാരം എന്നിവയും വ്യക്തമാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേïത്. ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന വേïിവന്നാല്‍ അതിനുള്ള ഫീസ് അപേക്ഷകന്‍ അടക്കണം.

കനത്ത മഴയില്‍ നാശനഷ്ടം
ചാലിയാര്‍ കരകവിഞ്ഞൊഴുകി, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
വ്യാപകമായ കൃഷി നാശവും മണ്ണിടിച്ചിലും
എടവണ്ണപ്പാറ: മഴ ശക്തമായതോടെ ചാലിയാര്‍ കരകവിഞ്ഞൊഴുതി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.വാഴക്കാട് എടശ്ശേരിക്കുന്ന് ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലായിട്ടുï്. ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ കൃഷികള്‍ വെള്ളം കയറി നശിച്ചു. മലകള്‍ ഇടിഞ്ഞു വീണും ചുറ്റുമതില്‍ തകര്‍ന്നും പല വീടുകളും അപകട ഭീഷണിയിലാണ്. ഓമാനൂര്‍ കീഴ്മുറിയില്‍ അബ്ദുറഹ്മാന്റെ വീടിന്റെ മുന്‍വശത്തെ മതിലിടിഞ്ഞുവീണു. കഴിഞ്ഞ ദിവസം വാഴക്കാട് ചെറുവായൂര്‍ പാലാച്ചോല വേലായുധന്റെ വീടിന്റെ തറ നിരപ്പിനോട് ചേര്‍ന്ന മതില്‍ തകര്‍ന്നിരുന്നു.
കൊïോട്ടി: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് കാഞ്ഞിരപ്പറമ്പ് മേഖലയില്‍ വീടുകള്‍ അപകട ഭീഷണിയിലായി. കൊïോട്ടി നഗരസഭ 37-ാം വാര്‍ഡ് കാഞ്ഞിരപ്പറമ്പ് മുതുവോട്ട്-പാണാളില്‍ മേഖലയിലാണ് മണ്ണിടിഞ്ഞ് മരങ്ങള്‍ കടപുഴകി വീണത്. അപകടത്തെ തുടര്‍ന്ന് മുതുവോട്ട് ജാനകിയുടെ വീട് അപകട ഭീതിയിലായി.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് അപകടം. മുതുവോട്ട് ജാനകി,മുതുവോട്ട് സ്വാമി എന്നിവരുടെ സ്ഥലമതിര്‍ത്തിയിലാണ് 30 അടിയോളം താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. ജാനകിയുടെ വീട്, കുളിമുറി,വിറക് പുര തുടങ്ങിയവ അപകട ഭീഷണിയിലാണ്. താഴ്ഭാഗത്തുളള വീടിന് സമീപത്തേക്കാണ് മരങ്ങള്‍ കടപുഴകിയത്. ഇന്നലെ പുലര്‍ച്ചെയും മണ്ണിടിച്ചിലും പടുമരങ്ങള്‍ നിലം പൊത്തുകയും ചെയ്തു. സമീപത്തുïായിരുന്ന വൈദ്യുത തൂണും മണ്ണിനടിയിലായി. കുടിവെളള വിതരണ പൈപ്പും തകര്‍ന്നു. അപകടത്തെതുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.പ്രദേശം വില്ലേജ്, നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ചു.


മഴപെയ്താല്‍
ചീക്കോട്ടങ്ങാടിയില്‍
വെള്ളക്കെട്ട്
എടവണ്ണപ്പാറ: മഴപെയ്താല്‍ ചീക്കോട് അങ്ങാടിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. റോഡിലൂടെ ഒലിച്ചു വരുന്ന വെള്ളം കെട്ടി നിന്നാണ് ചീക്കോട്ടങ്ങാടി വെള്ളത്തില്‍ മുങ്ങുന്നത്. കൊïോട്ടി ഗവ. കോളജും മദ്‌റസയുമടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളും നിത്യാവശ്യങ്ങള്‍ക്കായി അങ്ങാടിയിലെത്തുന്നവരും വെള്ളക്കെട്ടിനാല്‍ നടക്കാന്‍ കഴിയാതെ പ്രയാസമനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുïായ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് അങ്ങാടി വെള്ളത്തിലായിരിക്കുകയാണ്. കണ്‍വെര്‍ട്ടറും അഴുക്കുചാലും സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് പൊന്നാട്ടെ വെള്ളക്കെട്ട്
എടവണ്ണപ്പാറ: മഴ ശക്തമായതോടെ പൊന്നാട് മദ്‌റസക്ക് സമീപമുïായ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. എടവണ്ണപ്പാറ -കൊïോട്ടി റോഡിലെ പ്രധാന പാതയിലാണ് യാത്രക്കാര്‍ക്ക് ദുരിതമാവുന്ന രീതിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത്. ചീക്കോട് കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡിന്റെഒരു വശം പൂര്‍ണമായും കുഴിയെടുത്തിരുന്നു.
പുനര്‍നിര്‍മാണം നടത്താത്തതിനാല്‍ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുന്നതോടെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് ഇരുചക്രവാഹന യാത്രക്കാര്‍ ഉള്‍പ്പെടെ ഇതിലൂടെ കടന്നുപോകുന്നത്.

വ്യാജ രേഖ നിര്‍മിച്ച്
കെട്ടിടം പണിതു:
സി.പി.ഐ
നേതാവിനെതിരെ പരാതി
മലപ്പുറം: പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍ എന്നിവരുടെ ഒത്താശയോടെ വ്യാജ രേഖ നിര്‍മിച്ച് നഞ്ച ഭൂമിയില്‍ സ്വകാര്യ വ്യക്തി കെട്ടിടം പണിതതായി പരാതിക്കാരനായ വെള്ളില കൂരിമണ്ണില്‍ പള്ളിക്കത്തൊടി അബ്ദുല്‍ നാസര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മങ്കട വില്ലേജ് ഓഫിസര്‍ക്കും മുന്‍പഞ്ചായത്ത് സെക്രട്ടറിക്കുമെതിരെയാണ് പരാതി. എ.ഐ.വൈ.എഫ് ജില്ലാ നേതാവിനും സംഭവത്തില്‍ പങ്കുള്ളതായി ഇദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ കമ്മറ്റി അംഗവും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ ഷറഫുദ്ദീനെയും മങ്കട വില്ലേജ് ഓഫിസറായിരുന്ന സാനുവിനേയും പൊലിസ് ഉടനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാലക്കാട് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടുï്. നഞ്ച ഭൂമിയായിരുന്നിട്ടും ഇക്കാര്യം മറച്ചുവച്ച് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ വിവരവകാശ നിയമപ്രകാരം ഇതേ ഭൂമിയുടെ വിവരങ്ങളില്‍ നഞ്ച ഭൂമിയാണെന്നാണ് പഞ്ചായത്ത് വ്യക്തമാക്കിയിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും മങ്കട മുന്‍ വില്ലേജ് ഓഫിസറുടേതാണെന്നും പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് നിയമ നടപടികള്‍ വൈകാന്‍ കാരണമെന്നും പരാതിക്കാരന്‍ ആരോപിച്ചു.


ജില്ലാ ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ കിടപ്പുകാരെ
ഒഴിപ്പിച്ച സംഭവം: ലേബര്‍ റൂം ഒരുമാസത്തേക്ക് അടച്ചിടും
പെരിന്തല്‍മണ്ണ: കനത്ത മഴയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ മഴവെള്ളവും കക്കൂസ് ടാങ്കുകളിലെ മലിനജലവും കയറിയ സംഭവത്തില്‍ പ്രവര്‍ത്തനയോഗ്യമല്ലാതായി തീര്‍ന്ന ലേബര്‍ റൂമും, വാര്‍ഡും ഒരുമാസത്തേക്ക് അടച്ചിടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ അടുത്തിടെ ഉദ്ഘാടനം നിര്‍വഹിച്ച പുതിയ കെട്ടിടത്തിലെ ലേബര്‍ റൂം അണുവിമുക്തമാക്കി പ്രവര്‍ത്തനക്ഷമമാക്കും. ഇതിന് ഏകദേശം പത്തുദിവസമെങ്കിലും വേïിവരുമെന്നതിനാല്‍ അതുവരെ ചികിത്സതേടിയെത്തുന്ന ഗര്‍ഭിണികളെ അഡ്മിറ്റ് ചെയ്യേïതില്ലെന്നും യോഗത്തില്‍ തീരുമാനമെടുത്തു. നിലവില്‍ ചികിത്സയിലുള്ളവരെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യാനും ധാരണയായി.
കഴിഞ്ഞ ഞായറാഴ്ചയുïായ ശക്തമായ മഴയിലാണ് ജില്ലാശുപത്രിയിലെ താഴ്ന്ന പ്രദേശത്തുള്ള നിലവിലെ പ്രസവവാര്‍ഡില്‍ മഴവെള്ളം ഒഴുകിയെത്തിയത്. ഇതോടെ ഇവിടത്തെ കിടപ്പുകാരെയും കൂട്ടിരിപ്പുകാരെയും അധികൃതരുടെ അവസരോചിത ഇടപെടലിലൂടെ പുതിയ ബ്ലോക്കിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അഡ്വ.ടി.കെ റഷീദലി, വാര്‍ഡ് കൗണ്‍സിലര്‍ തേക്കാത്ത ഉസ്മാന്‍, ഹംസ പാലൂര്‍, എ.കെ നാസര്‍, എ.കൃഷ്ണദാസ്, കെ.മാനുപ്പ, ആശുപത്രി സൂപ്രï് ഡോ.സുജിത മാധവന്‍, പി.വിനയകുമാര്‍ സംസാരിച്ചു. ആശുപത്രിയിലേക്ക് മതിയായ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വീïും യോഗം ചേരും.


മോങ്ങം റെയിഞ്ച് സുവര്‍ണ ജൂബിലി പ്രഖ്യാപനം
മലപ്പുറം: മോങ്ങം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുവര്‍ണ ജൂബിലി സമ്മേളന പ്രഖ്യാപനം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. മത വിദ്യ മാനവ നന്മക്ക് എന്ന പ്രമേയത്തില്‍ 2018 ഏപ്രില്‍ 6,7,8 തിയതികളില്‍ മോങ്ങത്ത് കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍ നഗറിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി മുഅല്ലിം ഭവന നിര്‍മാണം, മുഅല്ലിം റിലീഫ്, പരദേശി മുഅല്ലിം കൂട്ടായ്മ,മഹല്ല്, എസ്.കെ.എസ്.ബി.വി ശാക്തീകരണം, സെക്കന്‍ഡറി, ഹയര്‍ സെക്കïറി വിദ്യാര്‍ത്ഥി മീറ്റ് എന്നിവ നടക്കും.
വാലഞ്ചേരിയില്‍ നടന്ന പ്രഖ്യാപന സംഗമത്തില്‍ സമസ്ത മുഫത്തിശ് ഖാരിഅ് അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. മുന്‍ മുഫത്തിശ് കണ്ണിയന്‍ അബ്ദുല്ല മുസ്‌ലിയാര്‍ , ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, സാദിഖ് ഫൈസി അരിമ്പ്ര, ശുഐബ് നിസാമി പ്രസംഗിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ
മാര്‍ക്കറ്റിനെതിരേ നിയമനടപടിയുമായി നഗരസഭ
കൊïോട്ടി: നഗരത്തിലെ മത്സ്യമൊത്ത വിതരണ മാര്‍ക്കറ്റിനോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാര്‍ക്കറ്റിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ നഗരസഭ, റവന്യു, പൊലിസ് എന്നിവരുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.
നഗരസഭയുടെ മാര്‍ക്കറ്റിന്റെ അതിര്‍ത്തികളില്‍ തര്‍ക്കസ്ഥലം ഒഴിവാക്കിയുളള ഭാഗങ്ങളില്‍ വേലികെട്ടി അതിര്‍ത്തി തിരിക്കാനും ധാരണമായി. മാര്‍ക്കറ്റിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ മുഴുവന്‍ 26നകം പൊളിച്ചുനീക്കും.
മഞ്ചേരി മുന്‍സിഫ് കോടതിയിലുള്ള കേസില്‍ കമ്മിഷനെ കൊïുവന്ന് മാര്‍ക്കറ്റിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തും. നഗരസഭ സ്വന്തം നിലയില്‍ മാര്‍ക്കറ്റ് അടക്കില്ലെന്നും പൊലിസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് റവന്യു ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം നാളെ ചേരും.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍, കൊïോട്ടി സി.ഐ. എം. മുഹമ്മദ് ഹനീഫ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ.കെ.കെ സമദ്, സൗദാമിനി, കൗണ്‍സിലര്‍മാരായ യു.കെ മമ്മദിശ,പി.അബ്ദുറഹ്മാന്‍,ചുക്കാന്‍ ബിച്ചു, ഇ.എം റഷീദ്, എസ്.ഐ രഞ്ജിത്ത് സംബന്ധിച്ചു.

കെ.എം.സി.സി
എക്‌സലന്‍സ് അവാര്‍ഡ്
മുജീബ് തങ്ങള്‍ കൊന്നാരിന്
മലപ്പുറം: ജില്ലാ അല്‍ഐന്‍ കെ.എം.സി.സി ഏര്‍പ്പടുത്തിയ മികച്ച എഴുത്തുകാരനുള്ള ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് മുജീബ് തങ്ങള്‍ കൊന്നാരിന് ലഭിച്ചു. അവാര്‍ഡ് മുനീര്‍ ഹുദവി വിളയില്‍ സമ്മാനിച്ചു. അല്‍ഐന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് മുജീബ് തങ്ങള്‍.
ഇദ്ദേഹം എഴുതിയ കൃതികള്‍ യൂനിവേഴ്‌സിറ്റി തലത്തിലുള്ള ഡോക്ടറേറ്റ് പ്രബന്ധങ്ങള്‍ക്കും വിജ്ഞാനകോശങ്ങള്‍ക്കും ഉപയോഗിക്കാറുï്. ചരിത്ര കൃതികള്‍ക്കു റഫറന്‍സായി ബിബ്ലിയോഗ്രഫിയിലും സ്ഥാനംപിടിച്ചിട്ടുï്.
വേറിട്ട ചരിത്രരചനയ്ക്കുള്ള മികവിനാണ് മുജീബ് തങ്ങള്‍ കൊന്നാരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നു കെ.എം സി.സി പ്രസിഡന്റ് അലിമോന്‍ ആലത്തിയൂര്‍, ജനറല്‍ സെക്രട്ടറി സമദ് പൂന്താനം, ട്രഷറര്‍ സലാം മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
അവാര്‍ഡ്ദാന ചടങ്ങ് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡï് അഷ്‌റഫ് പള്ളിക്കïം ഉദ്ഘാടനം ചെയ്തു.

കണ്‍വന്‍ഷനുകള്‍
പൂര്‍ത്തീകരിച്ചു
മലപ്പുറം: ബഹുസ്വരതയെ ഭയപ്പെടുന്നതാര് എന്ന വിഷയത്തില്‍ മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് 22ന് മലപ്പുറത്ത് നടത്തുന്ന സെമിനാറിന്റെ പ്രചാരണാര്‍ഥം പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, സി.പി അബ്ദുറഹ്മാന്‍, കെ.പി സവാദ് മാസ്റ്റര്‍, എന്‍.പി അക്ബര്‍, ഹുസൈന്‍ ഉള്ളാട്ട്, കെ.പി ബാസിത്ത്, എ.പി ഷെരീഫ്, ഷാഫി കാടേങ്ങല്‍, ഹക്കീം കോല്‍മണ്ണ വിവിധ കണ്‍വന്‍ഷനുകളില്‍ സംസാരിച്ചു.


കനത്ത മഴയില്‍ നാശനഷ്ടം
മമ്പാട്: കനത്തമഴയില്‍ മലയോര മേഖലയില്‍ നാശനഷ്ടം. മമ്പാട് കാട്ടുമുïയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കൈതോടിന് ചിറപൊട്ടി വ്യാപക കൃഷിനാശം. വാഴ, കപ്പ തുടങ്ങിയ കൃഷികളാണ് വെള്ളത്തിനടിയിലായി നശിച്ചത്. ഇന്നലെ രാവിലെ പൊട്ടിയ തോടിന്റെ ഭിത്തി മെറ്റല്‍ നിറച്ച ചാക്കുകള്‍ കൊï് പുനര്‍നിര്‍മ്മിചെങ്കിലും ഫലം കïില്ല. കാട്ടുമുï ശിവദാസന്‍, ചോലയില്‍ മുഹമ്മദാലി, ശ്രീജേഷ്, അബ്ദുറഹ്മാന്‍, ശിഹാബുദ്ദീന്‍ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. മൂവായിരത്തോളം വാഴകളാണ് നശിച്ചത്. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ബï് നിര്‍മിക്കുന്നതിനായി നിരവധി തവണ പഞ്ചായത്തിനോടാവശ്യപ്പെട്ടിരുന്നതായും തക്കസമയത്ത് പരിഹാരം കാണാത്തതാണ് കൃഷിനാശത്തിന് കാരണമെന്നും കര്‍ഷകര്‍ ആരോപിച്ചു.
വïൂര്‍: നിലമ്പൂര്‍ അങ്ങാടിപുറം റെയില്‍വേ പാതയിലെ വാണിയമ്പലത്ത് ട്രാക്കില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് 5.15ന് ഷൊര്‍ണൂരിലേക്കുള്ള വïി കടന്നു പോയതിന് തൊട്ട് പിന്നാലെയാണ് സ്‌റ്റേഷന് സമീപത്തുള്ള മരം വലിയ ശബ്ദത്തോടെ മറിഞ്ഞുവീണത്. 6.35നുള്ള നിലമ്പൂര്‍ ട്രെയിന്‍ അര മണിക്കൂറോളം വൈകി. തുടര്‍ന്ന് നാട്ടുകാരും പൊലിസും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരം വെട്ടിമാറ്റി.
കാളികാവ്: മലയോര മേഖലയില്‍ കനത്ത മഴ. തിങ്കളാഴ്ച പകലിലുïായ മഴയെ തുടര്‍ന്ന് നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ വീïും മണ്ണിടിഞ്ഞു. കാളികാവ്-നിലമ്പൂര്‍ റോഡില്‍ മങ്കുï് ഭാഗത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുള്ളത്. സംസ്ഥാന പാതയോരത്തെ മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചില്‍ ഉïായിട്ടുള്ളത്. രïാഴ്ച മുമ്പ് റബര്‍ മരം ഉള്‍പടെ ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
മണ്ണിടിച്ചിലുïായ ഭാഗം ഉള്‍പെടെയുള്ള പ്രദേശം അപകട ഭീഷണിയിലാണ്. 30 അടിയോളം ഉയരമുള്ള ഭാഗത്താണ് ഇടിച്ചില്‍ സംഭിച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള കടകളും അപകട ഭീതിയിലാണുള്ളത്.

മഴയില്‍ വീട് തകര്‍ന്നു
കരുളായി: കഴിഞ്ഞ ദിവസമു@ായ കനത്ത മഴയില്‍ മുല്ലപ്പള്ളിയില്‍ കാപ്പില്‍ പാത്തുമ്മയുടെ വീട് ഭാഗികമായി തകര്‍ന്നു. വൈകിട്ടോടെയാണ് വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണത്. പാത്തുമ്മയും മാതാവും മാത്രമാണ് ഈ വീട്ടില്‍ കഴിയുന്നത്. നിരവധി ഓടുകളും മര മര ഉരുപ്പടികളും നശിച്ചിട്ടു@്.
നാശനഷ്ടം സംഭവിച്ച വീടുകള്‍ കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍, വില്ലേജ് ഓഫിസര്‍ ബാബുരാജന്‍, പഞ്ചായത്തംഗങ്ങളായ ഉഷ കൊളത്തൂര്‍, ഷീബ പൂഴിക്കുത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.


ഗേള്‍സ് സ്‌കൂളിലെ വെള്ള പ്രശ്നത്തിന് പരിഹാരം കാണും
വïൂര്‍: കനത്ത മഴയില്‍ ഓഫിസ് മുറിയിലും ക്ലാസ് മുറികളിലും വെള്ളം കയറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. അങ്ങാടി മാലിന്യങ്ങളുള്‍പ്പെട്ട വെള്ളം സ്‌കൂളിലും പരിസരത്തും മാലിന്യക്കൂമ്പാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്‌കൂള്‍ മൈതാനം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകകയാണ്. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, പഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി ബാബു, വൈസ് പ്രസിഡന്റ് എം.കെ നാസര്‍, എലമ്പ്ര മുരളി, കെ.പ്രഭാകരന്‍, ഇ.കെ ഹബീബുല്ല, പ്രിന്‍സിപ്പല്‍ എസ്.സുധ, എം.സുബൈര്‍, പ്രധാനാധ്യാപിക ഗൗരി എന്നിവരും സംഘത്തിലുïായിരുന്നു

സര്‍ക്കാരിന്റെ 'ലൈഫി'ല്‍ ആദിവാസികള്‍ക്ക് ഇടമില്ല
അരീക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ ഭവന പദ്ധതി ആദിവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഐ.ടി.ഡി.പി വഴി വീടുകള്‍ ലഭിക്കാറുള്ള ആദിവാസികളില്‍ പലരും ലൈഫിനെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ല. ലൈഫ് പദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വീടുകള്‍ ലഭിക്കില്ലെന്ന വിവരമാണ് ലഭിച്ചതെന്നാണ് ആദിവാസികള്‍ പറയുന്നത്.
വീട് നിര്‍മാണത്തിന് ലൈഫ്മിഷന്‍ പദ്ധതിയായതോടെ ഐ.ടി.ഡി.പി വഴി പുതിയ വീടുകള്‍ അനുവദിക്കില്ലെന്നത് ആദിവാസി, പണിയ വിഭാഗങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
നിലവില്‍ വീടുള്ളവര്‍ക്ക് പദ്ധതിയില്‍ അവസരമില്ലെന്നത് ഏത് നിമിഷവും നിലംപൊത്താറായ കൂരയില്‍ ജീവിക്കുന്നവര്‍ക്ക് പ്രയാസമായിരിക്കുകയാണ്. പല ആദിവാസി കുടുംബങ്ങളും രï് വര്‍ഷം മുമ്പ് ഐ.ടി.ഡി.പിയില്‍ വീടിനായി അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ ചില കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിരുന്നു. ബാക്കിയുള്ള കുടുംബങ്ങള്‍ ഊഴം കാത്തിരിക്കുമ്പോഴാണ് ലൈഫ് വില്ലനായത്. ലൈഫ് പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളും അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവര്‍ അറിയുന്നത് തന്നെ ഏറെ വൈകിയാണ്. അപ്പോഴേക്കും അപേക്ഷ സമര്‍പ്പിക്കലും മറ്റു നടപടിക്രമങ്ങളും അവസാനിച്ചതായി ആദിവാസികള്‍ പരാതിപ്പെടുന്നു. റേഷന്‍ കാര്‍ഡില്‍ ഒരു വീടെന്ന നിബന്ധനയും ആദിവാസി കുടുംബങ്ങളെ ബാധിച്ചിട്ടുï്.


പ്രാര്‍ഥന സത്യവിശ്വാസികളുടെ ആയുധം:
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
നിലമ്പൂര്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന നിരാലംബരും അവശരുമായ ജനങ്ങള്‍ക്ക് വേïി സമൂഹം പ്രത്യേകം പ്രാര്‍ഥിക്കണമെന്നും, പ്രാര്‍ഥന സത്യവിശ്വാസികളുടെ ആയുധമാണെന്നും സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
നിലമ്പൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സമസ്ത മുസാഅദ സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പാട് പുത്തന്‍പള്ളിയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ഒ.കുട്ടി മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അനുഗ്രഹ പ്രഭാഷണവും, റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണവും നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സലീം എടക്കര, ടി.കെ. അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ഫൈസി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, കെ.ടി കുഞ്ഞാന്‍, സഅദ് ഫൈസി, പി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, എ.പി യഅ്കൂബ് ഫൈസി, കെ.ടി കുഞ്ഞിമാന്‍ ഹാജി വാണിയമ്പലം, കെ.കെ. എം അമാനുള്ള ദാരിമി, അക്ബര്‍ മമ്പാട്, മജീദ് ചുള്ളിയോട്, സുബൈര്‍ കൂറ്റമ്പാറ, അബ്ദുല്‍ കരീം മമ്പാട്, ചെമ്മല നാണി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗവും സൂഫീവര്യനുമായ ശൈഖുന വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. യൂസഫ് ആനപ്പാറയെ ചടങ്ങില്‍ ആദരിച്ചു. രോഹിംഗ്യന്‍ മുസ്‌ലിംങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ശാന്തിയും സമാധാനവും ഉïാവാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.

ചീഞ്ഞ മത്സ്യങ്ങള്‍ മത്സ്യമാര്‍ക്കറ്റ്
പരിസരത്ത് തള്ളുന്നത് പതിവാകുന്നു
നിലമ്പൂര്‍: ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു പിറകില്‍ മതിലിനോട് ചേര്‍ന്ന് പഴകിയ മത്സ്യങ്ങള്‍ കൊïിട്ടത് മൂലം പരിസരമാകെ ദുര്‍ഗന്ധപൂരിതം. ഒരാഴ്ചയിലേറെ പഴക്കമുള്ള മത്സ്യങ്ങളാണ് അലക്ഷ്യമായി വിതറിയിരിക്കുന്നത്. മഴയും കൂടിയായപ്പോള്‍ ഇവയുടെ മാലിന്യം പരിസരങ്ങളിലേക്കും ഒഴുകി. അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കാവനൂര്‍ സൗന്ദര്യവല്‍ക്കരണം: സര്‍വേ നടപടികള്‍ നാളെ ആരംഭിക്കും
അരീക്കോട്: കാവനൂര്‍ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജോലികള്‍ ആരംഭിക്കുന്നു. 2.65 കോടി രൂപയ്ക്കാണ് കാവനൂര്‍ ടൗണ്‍ സൗന്ദര്യവല്‍ക്കരണം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന നടപടികള്‍ക്ക് നാളെ തുടക്കമാകും. സൗന്ദര്യവല്‍ക്കരണ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുïോയെന്ന് പരിശോധിക്കും.
അരീക്കോട്-മഞ്ചേരി റോഡില്‍ കാവനൂര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാള്‍ മുതല്‍ 600 മീറ്റര്‍ നീളത്തിലാണ് സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. മലിനജലം ഒഴുക്കി വിടന്നതിനുള്ള സൗകര്യം, റോഡിനിരുവശവും കൈവരികള്‍, തെരുവ് വിളക്കുകള്‍, ടൈല്‍സ് എന്നിവ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിക്കും.
സര്‍വേ നടപടികളുടെ ഭാഗമായി ഇന്നലെ കാവനൂരില്‍ ഉന്നതതല യോഗം ചേര്‍ന്നു. പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വിദ്യാവതി അധ്യക്ഷയായി. പൊതുമരാമത്ത് റോഡ് മഞ്ചേരി ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇബ്രാഹീം, പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ടെലികോം, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സ്ഥലത്തെ വ്യാപാരികള്‍, സ്ഥലമുടമകള്‍, കെട്ടിട ഉടമകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മണല്‍ക്കടത്തിനിടെ പൊലിസിന്
എതിരെ അക്രമം: പ്രതി അറസ്റ്റില്‍
അരീക്കോട്: അനധികൃതമായി മണല്‍ കടത്തി കൊïുപോവുന്നതിനിടെ പൊലിസിനെ അക്രമിച്ചയാള്‍ അറസ്റ്റില്‍. മമ്പാട് പുളളിപ്പാടം പുക്കുത്ത് വീട്ടില്‍ ജൈസലിനെയാണ് അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിന് കീഴുപറമ്പ് പഞ്ചായത്തിലെ ഓത്തുപള്ളിപ്പുറായയില്‍ നിന്നും അനധികൃതമായി പുഴമണല്‍ കടത്തികൊïു പോവുന്നതിനിടെ വാഹനം പരിശോധിച്ച പൊലിസുകാര്‍ക്ക് നേരെയാണ് അക്രമമുïായത്.
മണല്‍ സ്‌ക്വാഡിലെ പൊലിസുകാരനെ അക്രമിച്ച ശേഷം പ്രതി മണല്‍ലോറിയുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഫിറോസിന്റെ മരണത്തിനിടയാക്കിയ വാഹനം
കïെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതം
നിലമ്പൂര്‍: യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം കïെത്താനുള്ള പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. നിലമ്പൂര്‍ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നഗരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. വാഹനത്തെ കുറിച്ച് ചെറിയ സൂചനകള്‍ ലഭിച്ചിട്ടുï്. മഹീന്ദ്രയുെട ആല്‍ഫ ഗുഡ്‌സ് വാഹനമാണ് ഇടിച്ചതെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് മുന്‍ ഗ്ലാസ്‌പൊട്ടുകയും വïിയുടെ ബീഡിങ് സ്ഥലത്ത് നിന്ന് കïെടുക്കുകയും ചെയ്തിട്ടുï്. നീല കളര്‍ വാഹനമാണെന്നും സംശയിക്കപ്പെടുന്നു. മുന്‍ഭാഗത്ത് മഞ്ഞ കളറാണെന്ന് സംശയിക്കുന്നു. സംഭവത്തിനു ശേഷം അപകടം പറ്റിയതോ മെയിന്‍ ഗ്ലാസ് മാറ്റിയതോ പേച്ച് വര്‍ക്ക് നടത്തിയതോ ആയ ആല്‍ഫ ഗുഡ്‌സ് വïി അറിവിലോ ശ്രദ്ധയിലോ പെട്ടാല്‍ ഉടന്‍ നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലോ സി.ഐ ഓഫിസിലോ 9497987173 നമ്പറിലോ അറിയിക്കണമെന്ന് സി.ഐ അറിയിച്ചു. ഇക്കഴിഞ്ഞ 11നാണ് ജനതപ്പടിയില്‍ വച്ച് പുലര്‍ച്ചെയോടെ അജ്ഞാതവാഹനമിടിച്ച് ഫിറോസിന് അപകടം പറ്റിയത്. ശനിയാഴ്ച മരണപ്പെട്ടു.

കനത്ത മഴയില്‍ കരകവിഞ്ഞ് നിള
കെ.പി ഖമറുല്‍ഇസ്‌ലാം

പുഴയില്‍ കുടുങ്ങിയ കന്നുകാലികള്‍ക്ക് രക്ഷകനായി
യാഹുട്ടിയും സംഘവും

തിരുനാവായ: കനത്തമഴയില്‍ കരകവിഞ്ഞു നിള. പ്രാണവായുവിന് വേïി നിലവിളിച്ച കന്നുകാലികള്‍ക്ക് രക്ഷകനായി യാഹുട്ടിയും സംഘവും. ഭാരതപ്പുഴ നിറഞ്ഞു ഒഴുകിയപ്പോള്‍ ജീവനുവേïി കരഞ്ഞുവിളിച്ചത് കന്നുകാലികളാണ്. വേനല്‍കാലത്ത് ഉടമകള്‍ പുഴയിലേക്ക് മേയാന്‍ വിടുന്ന കന്നുകാലികളാണ് കരകവിഞ്ഞൊഴുകുന്ന നിളയില്‍ കുടുങ്ങിക്കിടക്കുന്നത്.
രാത്രി കന്നുകാലികളുടെ കൂട്ടക്കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ സംഭവം ഡി.ടി.പി.സിയുടെ തോണി സര്‍വിസ് നടത്തുന്ന പാറലകത്ത് യാഹുട്ടിയെ അറിയിട്ടു. പുലര്‍ച്ചെ യാഹുട്ടിയും സംഘവും പുഴയില്‍ തിരച്ചില്‍ നടത്തി. പുല്‍മേടുകളില്‍ കയറുകളാല്‍ ബന്ധിപ്പിക്കപ്പെട്ട നിലയില്‍ കïെത്തിയ പോത്തുകളെ യാഹുട്ടിയും സഹായികളായ അബ്ദുല്‍ ഗഫൂര്‍, പി നൂരി അഹമ്മദ് എന്നിവരും ചേര്‍ന്ന് കയര്‍ അറുത്തുമാറ്റി. വിവരമറിഞ്ഞെത്തിയ ചില ഉടമകള്‍ യാഹുട്ടിയുടെയും സംഘത്തിന്റെയും സഹായത്തോടെ പോത്തുക്കളെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊïുപോയി.
വേനല്‍കാലത്ത് ഉടമകള്‍ കൂട്ടത്തോടെ കന്നുക്കാലികളെ പുഴയില്‍ തള്ളുകയാണ്. മാംസകച്ചവടത്തിനും മറ്റും കൊïുവരുന്നവരാണ് നാല്‍ക്കാലികളെ പുഴയിലേക്ക് തള്ളിവിടുന്നത്. യഥേഷ്ടം പുല്ലും വെള്ളവും പുഴയില്‍ നിന്ന് ലഭിക്കുമെന്നതിനാലാണിത്. കന്നുകാലി ചന്തകളില്‍ നിന്നും ചെറു പ്രായത്തില്‍ അയ്യായിരത്തിനും പതിനായിരത്തിനും വാങ്ങുന്ന മാടുകളെയാണ് പുഴിയില്‍ എത്തിക്കുന്നത്. മൂന്നോ നാലോ മാസം കൊï് ലക്ഷങ്ങള്‍ വിലയുള്ളവയായി ഇവ വളരും.
പിന്നീട് ഉടമസ്ഥര്‍ വന്ന് കൊïുപോകുകയും വില്‍പന നടത്തുകയും ചെയ്യും. പെരുമ്പിലായി, വാണിയംകുളം, ചേളാരി ചന്തകളില്‍ നിന്നും കാലികളെ വാങ്ങുന്ന മൊത്ത കച്ചവടക്കാരും ലോറികളില്‍ കൊïുവന്ന് പുഴയില്‍ തള്ളുന്നത് പതിവാണ്.
നിളയോരത്തെ കുറ്റിപ്പുറം, നരിപ്പറമ്പ്, തവനൂര്‍, ചെമ്പിക്കല്‍, തിരുനാവായ, ബീരാഞ്ചിറ, ചമ്രവട്ടം തുടങ്ങിയ പ്രദേശത്താണ് പോത്ത്, എരുമ, പശു എന്നിവയെ മേയാന്‍ വിടുന്നത്. രോഗങ്ങള്‍ക്ക് വേï ചികിത്സ കിട്ടാതയും പുഴയിലെ അനിയന്ത്രിതമായ മണലെടുപ്പ് കാരണം രൂപംകൊï ചെളിക്കുഴിയില്‍ വീണ് നിരവധി കാലികള്‍ ചാവുന്നത് പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു.
കന്നുക്കാലികളെ രക്ഷപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മൃഗങ്ങളെ കൂട്ടത്തോടെ മരണത്തിലേക്ക് തള്ളിവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെടുന്നു.

ലോറി പിറകിലേക്കിറങ്ങി ഓട്ടോയിലും ട്രാന്‍സ്‌ഫോര്‍മറിലും ഇടിച്ചു
എടപ്പാള്‍: നിര്‍ത്തിയിട്ട ലോറി പിറകിലേക്കിറങ്ങി ഗുഡ്‌സ് ഓട്ടോയിലും ട്രാന്‍സ്‌ഫോര്‍മറിലുമിടിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ എടപ്പാള്‍ പുലിക്കാടാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാനായി പോയപ്പോഴാണ് അപകടം നടന്നത്. ട്രാന്‍സ്‌ഫോമര്‍ തകര്‍ന്നതോടെ വൈദ്യുതബന്ധം തകര്‍ന്നു. രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.

കോഴിത്തീറ്റയില്‍ വ്യാപകമായി മായം കലര്‍ത്തുന്നു
പൊന്നാനിയില്‍ കോഴികള്‍ക്ക് തളര്‍ച്ച ബാധിച്ചു
പൊന്നാനി: കോഴിത്തീറ്റയില്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി പരാതി. മായം കലര്‍ന്ന കോഴിത്തീറ്റ ഭക്ഷിച്ച കോഴികള്‍ക്ക് തളര്‍ച്ച ബാധിച്ചു. പൊന്നാനി പള്ളപ്രം സ്വദേശിയായ യുവകര്‍ഷകന്‍ കറുപ്പം വീട്ടില്‍ മര്‍സൂഖിന്റെ കോഴികളാണ് മായം കലര്‍ന്ന കോഴിത്തീറ്റ ഭക്ഷിച്ച് തളര്‍ച്ച ബാധിച്ചത്.
സര്‍വിസ് സഹകരണബാങ്കില്‍ നിന്ന് വായ്പയിനത്തില്‍ ലഭിച്ച മുട്ടകോഴികളാണ് അവശനിലയിലായത്. കോഴിക്കുള്ള തീറ്റ ബാങ്കില്‍ നിന്നാണ് വാങ്ങിയിരുന്നത്. എന്നാല്‍ ബാങ്ക് അവധിയെത്തുടര്‍ന്ന് കൊല്ലപ്പെടിയിലെ കടയില്‍ നിന്നും വാങ്ങിയ കോഴിത്തീറ്റയിലാണ് മായം കലര്‍ന്നത്. ദിവസങ്ങളായി കോഴികള്‍ക്ക് തളര്‍ച്ചയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഉടമസ്ഥന്‍ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് കോഴിത്തീറ്റയില്‍ മായം കലര്‍ന്നിരിക്കാമെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ കനം കൂട്ടാനായി ഇത്തിള്‍ ചേര്‍ത്തതാണെന്ന് ബോധ്യമായി. കോഴിമുട്ടയുടെ കാല്‍സ്യത്തിന്റെ അംശം കൂട്ടാന്‍ ഇത്തിള്‍പ്പൊടി കോഴിത്തീറ്റയില്‍ ചേര്‍ക്കാരുïെങ്കിലും തൂക്കം വര്‍ധിക്കാനായി വലിയ ഇത്തിളുകള്‍ പൊട്ടിച്ചിട്ടിരിക്കുകയാണ്. കൊല്ലന്‍ പടിയിലെ കടയിലേക്ക് ബിയ്യം പത്തായിയില്‍ നിന്നും വിതരണം ചെയ്യുന്ന കോഴിത്തീറ്റയാണെന്ന് ബോധ്യപ്പെട്ടു. തല്ക്കാലിക ലാഭത്തിന് വേïി മിïാപ്രാണികളോട് പോലും ക്രൂരത കാണിക്കുന്നുവെന്നാണ് പരാതി.


കെ.എം.സി.സി എക്‌സലന്‍സ് അവാര്‍ഡ്
മുജീബ് തങ്ങള്‍ കൊന്നാരിന്
മലപ്പുറം: ജില്ലാ അല്‍ഐന്‍ കെ.എം.സി.സി ഏര്‍പ്പടുത്തിയ മികച്ച എഴുത്തുകാരനുള്ള ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് മുജീബ് തങ്ങള്‍ കൊന്നാരിന് ലഭിച്ചു. അവാര്‍ഡ് മുനീര്‍ ഹുദവി വിളയില്‍ സമ്മാനിച്ചു. അല്‍ഐന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് മുജീബ് തങ്ങള്‍.
ഇദ്ദേഹം എഴുതിയ കൃതികള്‍ യൂനിവേഴ്‌സിറ്റി തലത്തിലുള്ള ഡോക്ടറേറ്റ് പ്രബന്ധങ്ങള്‍ക്കും വിജ്ഞാനകോശങ്ങള്‍ക്കും ഉപയോഗിക്കാറുï്. ചരിത്ര കൃതികള്‍ക്കു റഫറന്‍സായി ബിബിലിയോഗ്രഫിയിലും സ്ഥാനംപിടിച്ചിട്ടുï്. വേറിട്ട ചരിത്രരചനയ്ക്കുള്ള മികവിനാണ് മുജീബ് തങ്ങള്‍ കൊന്നാരിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നു കെ.എം സി.സി പ്രസിഡന്റ് അലിമോന്‍ ആലത്തിയൂര്‍, ജനറല്‍ സെക്രട്ടറി സമദ് പൂന്താനം, ട്രഷറര്‍ സലാം മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
അവാര്‍ഡ്ദാന ചടങ്ങ് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡï് അഷ്‌റഫ് പള്ളിക്കïം ഉദ്ഘാടനം ചെയ്തു.

കനത്ത മഴ: വീട് തകര്‍ന്നു;
25 ഏക്കറോളം നെല്‍കൃഷി വെള്ളത്തില്‍
എടപ്പാള്‍: രï് ദിവസമായി തുടരുന്ന കനത്തമഴയില്‍ പന്താവൂരില്‍ വീട് തകര്‍ന്നു. പന്താവൂര്‍ ചെറുപറമ്പില്‍ ദയാനന്ദന്റെ വീടിന്റെ ഒരു ഭാഗമാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ തകര്‍ന്ന് വീണത്. ദയാനന്തനും കുടുംബവും ബന്ധുവീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
കനത്തമഴയില്‍ പന്താവൂര്‍ കക്കിടിക്കല്‍ മേഖലയില്‍ 25 ഏക്കറോളം വരുന്ന നെല്‍പ്പാടം വെള്ളത്തിനടിയിലായി. ഒരു മാസം പ്രായമായ തൈകള്‍ വെള്ളത്തിലായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ വേï നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ദുരിതബാധിതകേന്ദ്രങ്ങള്‍
നഗരസഭാ സംഘം സന്ദര്‍ശിച്ചു
വളാഞ്ചേരി: നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ കിണറുകള്‍ ഇടിഞ്ഞുതാഴുന്ന പ്രതിഭാസം ഭൗമശാസ്ത്ര വിദഗ്ധര്‍ പരിശോധിക്കണമെന്ന് നഗരസഭ അധ്യക്ഷ എം ഷാഹിന ടീച്ചര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മഴക്കെടുതികള്‍ തിട്ടപ്പെടുത്തുന്നതിനിടയിലാണ് അവര്‍ ഈ ആവശ്യമുന്നയിച്ചത്. നഗരത്തില്‍ കുളമംഗലം ദീപാലയത്തില്‍ ശോഭനയുടെയും വൈക്കത്തൂര്‍, കോണോത്തുപറമ്പില്‍ അര്‍ജ്ജുന്റെയും കിണറുകള്‍ ഇടിഞ്ഞ് താഴ്ന്ന് വെള്ളം അപ്രത്യക്ഷമാകുകയും പതിനായിരങ്ങളുടെ നാശനഷ്ടമുïാകുകയും ചെയ്തിട്ടുï്. കാട്ടിപ്പരുത്തി, കറ്റട്ടിക്കുളം പാലത്തിലെ അപ്രോച്ച് റോഡ്, മുïുപാലം ചിറയിലെ അപ്രോച്ച് റോഡ് തുടങ്ങിയ നഗരസഭാ ആസ്ഥികളും കനത്തമഴയില്‍ തകര്‍ന്നിട്ടുï്.
കനത്ത മഴയിലും കാറ്റിലും വീടും വസ്തുവകകളും തകര്‍ന്ന വീടും പ്രദേശങ്ങളും നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍ സെക്രട്ടറി ടി.കെ സുജിത് കൗണ്‍സിലര്‍മാരായ വസന്ത വേലായുധന്‍, ഷിഹാബുദ്ദീന്‍ എന്നിവരും ചെയര്‍പേഴ്‌സണൊപ്പം വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

മഴ: വ്യാപകനാശം; മരംവീണ് വീട് തകര്‍ന്നു
മാറഞ്ചേരി: കനത്തമഴ വ്യാപകനാശനഷ്ടമാണ് പെരുമ്പടപ്പ് , മാറഞ്ചേരി, വെളിയങ്കോട് ഗാമ പഞ്ചായത്തുകളില്‍ സൃഷ്ടിച്ചത്. പെരുമ്പടപ്പിലെ കുട്ടാടന്‍ പാടത്തെ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
ഗ്രാമീണ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ നിറഞ്ഞു യാത്ര ദുരിതമായിരിക്കുകയാണ്. മാറഞ്ചേരി പുറങ്ങ് അവേങ്കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മങ്കുഴിയില്‍ ബാബുവിന്റെ വീടിനു മുകളിലേക്ക് മരം മുറിഞ്ഞുവീണു വീട് ഭാഗികമായി തകര്‍ന്നു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനു പരിസരത്തു നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടï്. പൊന്നാനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വന്നാണ് മരം മുറിച്ചു മാറ്റിയത്.
ആര്‍ക്കും പരുക്കില്ല. മാറഞ്ചേരി സെന്റററിനു സമീപം താമസിക്കുന്ന അമ്മനാട്ട് വേണുവിന്റെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. വീട് തകര്‍ച്ച ഭീഷണിയിലായതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം ടി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മുന്‍കരുതലുകളെടുത്തു.

എം.ഇ.എസ് കോളജിലെ സമരം
ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലും പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനം
സസ്‌പെന്‍ഷനിലായ കുട്ടികള്‍ 10,000 രൂപ പിഴയടച്ചാല്‍ ക്ലാസില്‍ കയറാമെന്നും യോഗത്തില്‍ തീരുമാനം
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിലെ അക്രമവും തുടര്‍ന്നുïായ എസ്.എഫ്.ഐയുടെ അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് ഇന്നലെ തിരൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 11 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനം . സസ്‌പെന്‍ഷനിലായ 13 കുട്ടികള്‍ പതിനായിരം രൂപ പിഴയടച്ചാല്‍ ക്ലാസില്‍ കയറാമെന്നും യോഗത്തില്‍ തീരുമാനമായി. 15 കുട്ടികള്‍ക്കാണ് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഇതില്‍ രïുകുട്ടികള്‍ പിഴയടച്ചിരുന്നു .
ഒരു മാസമായി തുടരുന്ന എസ്.എഫ്.ഐയുടെ അനിശ്ചിതകാല സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട പശ്ചാത്തലത്തിലാണ് ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒ സര്‍വകക്ഷിയോഗം വിളിച്ചത്. എസ്.എഫ്.ഐ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും പ്രിന്‍സിപ്പലും മറ്റു വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ മാനേജ്‌മെന്റ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തീരുമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ പ്രതിഷേധിച്ചെങ്കിലും മാനേജ്‌മെന്റ് തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ തനിക്ക് കൂടുതല്‍ ചെയ്യാനില്ലെന്നായിരുന്നു ആര്‍.ഡി.ഒയുടെ നിലപാട്.
തീരുമാനം എസ്.എഫ്.ഐക്ക് എതിരായതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, ഇന്നലത്തെ യോഗത്തില്‍ യു.ഡി.എസ്.എഫ് പ്രതിനിധികളാരും പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി എം.ഇ.എസ് കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതാണ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കാരണം. മാനേജ്‌മെന്റും അധ്യാപക കൗണ്‍സിലും അച്ചടക്കരാഹിത്യം കാണിച്ച വിദ്യാര്‍ഥികളെ പുറത്താക്കുന്ന തീരുമാനത്തില്‍ ഒറ്റക്കെട്ടായിരുന്നു 11 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം.
ഈ മാസം 25നകം അച്ചടക്കസമിതി ഹിയറിങ് പൂര്‍ത്തിയാക്കി രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും കോളജ് മാനേജ്‌മെന്റിനെയും യൂനിവേഴ്‌സിറ്റി എന്നിവരെയും ബോധ്യപ്പെടുത്തി നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.
ആര്‍.ഡി.ഒയുടെ തീരുമാനത്തോട് മാനേജ്‌മെന്റ് പ്രതിനിധികള്‍ യോജിച്ചു.
ചര്‍ച്ചയില്‍ എം.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി.അബ്ബാസ്, കോളജ് സെക്രട്ടറി ഒ.സി സലാഹുദ്ദീന്‍, കോളജ് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, മാനേജ്‌മെന്റ് പ്രതിനിധികളായ അബ്ദുള്‍ റഷീദ്, അഡ്വ. സക്കീര്‍ ഹുസൈന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ഹാരിസ്, മുഹമ്മദ് റാഫി, ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.

കടലുïിപ്പുഴ നിറഞ്ഞൊഴുകുന്നു
തേഞ്ഞിപ്പലം: മൂന്നു ദിവസമായി തിമര്‍ത്ത് പെയ്യുന്ന മഴ കാരണം കടലുïിപ്പുഴ നിറഞ്ഞൊഴുകുന്നു. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ ജലവിധാനം ക്രമാതീതമായി ഉയരുകയും പുഴയില്‍ ഒഴുക്ക് ശക്തമാവുകയും ചെയ്തു. പുഴയില്‍ വെള്ളത്തിന്റെ തോത് വര്‍ധിച്ചതോടെ പുഴക്കര ഇടിഞ്ഞുവീഴാനും തുടങ്ങിയിട്ടുï്.
മാതാപുഴ പാലത്തിന് അരികില്‍ മീറ്ററുകളോളം ദൂരം കരഭാഗം ഇതിനകം പുഴയെടുത്തു. ഒട്ടേറെ തെങ്ങുകളും കടപുഴകി പുഴയില്‍ പതിച്ചിട്ടുï്. പാലത്തിനുള്ള തൂണിന്റെ പണി ആരംഭിച്ചതു മുതല്‍ പുഴവെള്ളം ദിശമാറി സഞ്ചരിച്ച് പലപ്പോഴും കരയിടിച്ചിലുïായിട്ടുï്.
പണി പൂര്‍ത്തിയായി രïുവര്‍ഷം മുന്‍പാണ് പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അന്നുമുതലേ ഉയര്‍ന്ന ആവശ്യമാണ് ഇവിടെ കരയിടിച്ചില്‍ തടയാന്‍ പുഴക്കരികില്‍ ഭിത്തികെട്ടണമെന്നുള്ളത്. ഇതുസംബന്ധമായി നാട്ടുകാര്‍ പലതവണ അധികൃതരെ സമീപിച്ചതാണ്. പക്ഷേ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. വള്ളിക്കുന്ന് കരയിലാണ് കൂടുതല്‍ ഭാഗവും പുഴയെടുത്തത്. പാലത്തിന് സമീപം പുഴയോരം ഇടിയുന്നത് പാലത്തിന്റെ തൂണിന് ബലക്ഷയം സംഭവിക്കാനിടയുï്.
കരയിടിച്ചില്‍ തടയാന്‍ പാര്‍ശ്വഭിത്തി കെട്ടി പുഴയോരം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുï്.

തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു
തിരൂരങ്ങാടി: തിരൂരങ്ങാടി യതീംഖാനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവും അനുബന്ധസ്ഥാപനമായ പി.എസ്.എം.ഒ കോളജിന്റെ അന്‍പതാം വാര്‍ഷികവും ഒരു വര്‍ഷം നീïുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ജൂബിലിയുടെ ഭാഗമായി ഫാര്‍മസി കോളജ്, പോളിടെക്‌നിക്, നിര്‍ധനരായ രോഗികള്‍ക്ക് കാത്ത്‌ലാബ്, ഖുര്‍ആന്‍ മനപ്പാഠകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ പുതുതായി തുടങ്ങാനും പദ്ധതിയുï്. സ്വാഗതസംഘം രൂപീകരണ യോഗം ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷനായി. കെ.എന്‍.എം സംസ്ഥാന അധ്യക്ഷന്‍ ടി.പി അബ്ദുല്ലകോയ മദനി മുഖ്യപ്രഭാഷണം നടത്തി.
പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാര്‍സ്‌ലര്‍ ഡോ. മുഹമ്മദ് ബഷീര്‍, യതീംഖാന മാനേജര്‍ സി.പി ഉമര്‍ സുല്ലമി, കെ കുട്ടി അഹമ്മദ് കുട്ടി, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ.ടി റഹീദ തുടങ്ങിയവര്‍ സംസാരിച്ചു.

പത്തു ലിറ്റര്‍ വിദേശമദ്യവും
കടത്താനുപയോഗിച്ച ഓട്ടോയും പിടികൂടി
പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ വേങ്ങര, കണ്ണമംഗലം, എരഞ്ഞിപ്പടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലും 10 ലിറ്ററില്‍ ഏറെ വിദേശമദ്യവും ഓട്ടോറിക്ഷയും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ കുറ്റൂര്‍ നോര്‍ത്ത് സ്വദേശി സുധീഷ്, മുല്ലപ്പടിയിലെ വേലായുധന്‍, കുഴിച്ചിന സ്വദേശി മുസ്തഫ, എരഞ്ഞിപ്പടിയിലെ ശശി എന്നിവരെ അറസ്റ്റ് ചെയ്തു. പാക്കടപ്പുറയ, കുറ്റൂര്‍ നോര്‍ത്ത്, തീïേക്കാട് ഭാഗങ്ങളില്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നവരെക്കുറിച്ചും ഓട്ടോറിക്ഷയില്‍ മദ്യം കടത്തികൊïുവരുന്നവരെയും കുറിച്ച് എക്‌സൈസിന് പൂര്‍ണവിവരം ലഭിച്ചിട്ടുïെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. റെയ്ഡില്‍ സി.ഐക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ അഭിലാഷ്, സുര്‍ജിത്, സിവില്‍ ഓഫിസര്‍മാരായ പ്രഗേഷ്, ഷിജു, അരവിന്ദന്‍, അജൂ, ചന്ദ്ര മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

കക്കാട്ടെ അഭിമാനതാരങ്ങള്‍ക്ക്
ജനകീയ ആദരം
തിരൂരങ്ങാടി: ഡല്‍ഹിയില്‍ നടന്ന സുബ്രതോകപ്പില്‍ എം.എസ്.പിയുടെ താരമായി ടോപ് ഗോള്‍ സ്‌കോര്‍ കക്കാട് സി.പി ശ്രീരാഗ്, ദേശീയ സബ് ജൂനിയര്‍ കിക്ക് ബോക്‌സിങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സി.പി ശ്രീശാന്ത്, ഇന്ത്യന്‍ ആര്‍മിയില്‍ നായിക് പദവിയില്‍ സേവനമനുഷ്ടിക്കുന്ന എം.എം ഷബീബ്‌റഹ്മാന്‍ എന്നിവര്‍ക്ക് കക്കാട് യുവജന ക്ലബ്, സന്നദ്ധ സംഘടന കൂട്ടായ്മയില്‍ ജനകീയസ്വീകരണം നല്‍കി.
ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു. കെ.ടി അവുക്കാദര്‍ അധ്യക്ഷനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീര്‍ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി.
ശ്രീരാഗിനുള്ള സ്‌പോര്‍ട്‌സ് കിറ്റ് എസ്.ഐ വിശ്വനാഥന്‍ കാരയില്‍ നല്‍കി.
ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ രാംദാസ് മാസ്റ്റര്‍, സലീം വടക്കന്‍, ഷൗക്കത്ത് മാസ്റ്റര്‍, റഷീദ് വടക്കന്‍, മുഹീനുല്‍ ഇസ്‌ലാം, ഫൈസല്‍ താണിക്കല്‍, പി.കെ അബ്ദുല്‍ കരീം, ഗഫൂര്‍ ചാലില്‍, മന്‍സൂര്‍ ചപ്പങ്ങത്തില്‍, ശംസുദ്ദീന്‍ മണിത്തൊടിക, വി.പി ലത്തീഫ്, റഫീഖ് നാലകത്ത്, എം.കെ ജൈസല്‍, റഹീം കൊടശ്ശേരി സംബന്ധിച്ചു. അബ്ദു കല്ലാക്കന്‍, അന്‍വര്‍ തിലായില്‍, അബു ചപ്പങ്ങത്തില്‍, റഷീദ് കെ, തണുപ്പന്‍ ആഷിക് എന്നിവര്‍ നേതൃത്വം നല്‍കി.

ചേളാരി-മാതാപുഴ റോഡില്‍
അനധികൃത പാര്‍ക്കിങ്
ഗതാഗതക്കുരുക്കിനിടയാക്കുന്നു
തേഞ്ഞിപ്പലം: റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കുïാക്കുന്നതായി ആക്ഷേപം.
ചേളാരി-മാതാപുഴ റോഡിലാണ് കാറുകളും ഇരുചക്ര വാഹനങ്ങളും അനധികൃതമായി നിര്‍ത്തിയിടുന്നത്. റോഡിന് പൊതുവെ വീതികുറഞ്ഞ സ്ഥലമാണിവിടെ. കഴിഞ്ഞദിവസം ഏറെ നേരം ഇവിടെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
മേലെ ചേളാരിയില്‍ നിന്നും കൊളത്തോട്, അരീപ്പാറ, ചെനക്കലങ്ങാടി, മാതാപുഴ, കടക്കാട്ടുപാറ, ആലുങ്ങല്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാനറോഡാണിത്.

ഒരു ദിവസത്തെ വരുമാനം പാലിയേറ്റീവിന്
നല്‍കി ജനകീയസമിതി
പള്ളിക്കല്‍: ജനകീയ സര്‍വിസ് നടത്തുന്ന വാഹനത്തിന്റെ ഒരു ദിവസത്തെ വരുമാനം പാലിയേറ്റീവിന് നല്‍കി. ബസ് സര്‍വിസ് ആരംഭിച്ചിട്ടില്ലാത്ത കാക്കഞ്ചേരി-ഐക്കരപ്പടി റൂട്ടില്‍ പുല്‍പറമ്പ് ജനകീയസമിതിയുടെ നിയന്ത്രണത്തില്‍ സര്‍വിസ് നടത്തുന്ന രï് എയ്‌സ് വാഹനത്തിന്റെ ഒരു ദിവസത്തെ വരുമാനം പള്ളിക്കല്‍ പാലിയേറ്റീവിന് നല്‍കി.
ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ സര്‍വിസ് നടത്തിയ വരുമാനവും ജനകീയസമിതിയുടെ സേവനത്തോട് സഹകരിച്ച് നാട്ടുകാര്‍ നല്‍കിയ സംഭാവനയുമാണ് പാലിയേറ്റീവിന് കൈമാറിയത്.
ഇരുവാഹനത്തിലെ ഡ്രൈവര്‍മാരായ ഹനീഫ മാനോളി, പീലിപ്പുറം മുഹമ്മദ് റാഫി എന്നിവരുടെ ഇന്നലത്തെ ബത്തയും പാലിയേറ്റീവിലേക്ക് നല്‍കുകയായിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനം കെ.പി അസ്‌ക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. എ.പി കോരുക്കുട്ടി അധ്യക്ഷനായി. സി അഷ്‌റഫ്, പി അനില്‍ മാസ്റ്റര്‍, കെ.പി ബാപ്പുട്ടി തങ്ങള്‍, കെ.പി നളിനാക്ഷന്‍, ജോണ്‍സണ്‍ പുലിക്കോട്ടില്‍, നെച്ചിക്കാട്ട് മുഹമ്മദ് കുട്ടി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago