അധ്യാപകനു മുന്നില്‍ മൂന്നു പതിറ്റാണ്ടിനു ശേഷവും അവര്‍ അനുസരണയുള്ള വിദ്യാര്‍ഥികളായി
തൃക്കരിപ്പൂര്‍: അധ്യാപകനു മുന്നില്‍ മൂന്നു പതിറ്റാണ്ടിനു ശേഷവും അവര്‍ അനുസരണയുള്ള വിദ്യാര്‍ഥികളായി. ജീവശാസ്ത്രം പഠിപ്പിച്ച അധ്യാപകന്‍ കൈയില്‍ ഹാജര്‍ പട്ടികയുമായി വീണ്ടും ക്ലാസിലെത്തിയപ്പോള്‍ കുട്ടികളുടെ കലപില അടങ്ങി.തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1986 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ചങ്ങാതിക്കൂട്ടമാണു പഴയ ക്ലാസ് മുറി പുനരാവിഷ്‌കരിച്ചത്. അന്നത്തെ ബയോളജി അധ്യാപകനും സാഹിത്യകാരനായ പി.പി.കെ പൊതുവാള്‍ ആയിരുന്നു ഗൃഹാതുരത തുളുമ്പിയ ക്ലാസ് നിയന്ത്രിച്ചത്. വിശ്രമ ജീവിതം നയിക്കുന്ന 14 അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. പി.വി ഗീത അധ്യക്ഷയായി. ടി.എം.സി ഇബ്രാഹിം, ടി.വി ഹേമലത, വി.വി രവീന്ദ്രന്‍, സതീഷ് പരിയാരം, പി.വി ബാബുരാജന്‍, പി സതീശന്‍, എന്‍.കെ പ്രീത, എ. പ്രമോദ്, എ.വി പ്രേമരാജന്‍, കെ.പി.വി രാജീവന്‍, കെ. ചന്ദ്രന്‍, പി.വി മനോജ് കുമാര്‍, വി.പി.എം നൂര്‍ജഹാന്‍, വനജ, രഘുനാഥ് പയ്യാടക്കത്ത്, ടി. തമ്പാന്‍, പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."