നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലിസ്
കാസര്‍കോട്: ജില്ലയില്‍ പലസ്ഥലങ്ങളിലും ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍കൂടി പലവിധത്തിലുള്ള തട്ടിപ്പു നടക്കുന്നതായി പൊലിസ് അറിയിച്ചു. സ്ത്രീകളും യുവാക്കളുമാണു തട്ടിപ്പുകള്‍ക്കു കൂടുതലും ഇരയാകുന്നത്. ഇതിനു പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളതും മാനസിക വൈകല്യമുള്ളവരുമാണ്. ഇങ്ങനെ തട്ടിപ്പിനിരയാകുന്നവര്‍ പരാതികൊടുക്കുവാനും വൈമനസ്യം കാണിക്കുന്നതായി പൊലിസ് പറയുന്നു. തീരെ നിവൃത്തിയില്ലാത്ത പരാതിയുമായി ജില്ലാ പൊലിസ് മേധാവിയെ സമീപിക്കുന്നവര്‍ വിവരം പുറത്തുവിടരുതെന്ന അഭ്യര്‍ഥനുമായുമാണു വരുന്നത്.
ഫെയ്‌സ്ബുക്കില്‍ സാധാരണപോലെ സംസാരിച്ച് ഇടപ്പെട്ട് സ്വകാര്യ ദു:ഖങ്ങളും മറ്റു വിവരങ്ങളും അറിഞ്ഞ് അതു പരിഹരിക്കപ്പെടുന്നരീതിയിലുള്ള തീരുമാനങ്ങള്‍ അവരെ അറിയിച്ച് അവരുടെ രക്ഷകനായി മാറിയതിനുശേഷം ക്രമേണ കൂടുതല്‍ സൗഹൃദം നടിച്ച് സാമ്പത്തികമായും മറ്റു പലതരത്തിലും അവരെ അവരുടെ ഇംഗിതത്തിനുസരിച്ച് മാറ്റുന്നു.
കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ മറ്റു സ്വകാര്യ പ്രശ്‌നങ്ങള്‍ വരെ കുടുംബത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ തന്നെ വേണം പ്രശ്‌നപരിഹാരത്തിനു ശ്രമിക്കേണ്ടത്. അല്ലാതെ ഇത്തരം നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവര്‍ മുഖേന പ്രശ്‌നപരിഹാരത്തിന് ഒരിക്കലും ശ്രമിക്കരുതെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു. നവമാധ്യമങ്ങളില്‍ സ്ത്രീകളുടെയും യുവതി-യുവാക്കളുടെയും ഐഡികളില്‍ കയറി അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കെതിരേയും നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളും യുവതി-യുവാക്കളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് എസ്.പി മുന്നറിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."