നീലേശ്വരം മത്സ്യ മാര്‍ക്കറ്റ്: ധീവരസഭ ഉപവാസ സമരം നടത്തും
നീലേശ്വരം: നീലേശ്വരത്തു മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ ഉപവാസ സമരം നടത്തും. ഒക്ടോബര്‍ രണ്ടിനു രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായി മാര്‍ക്കറ്റ് ജങ്ഷനിലാണു സമരം. ബേക്കല്‍, ചിത്താരി, അജാനൂര്‍ കടപ്പുറം, പുഞ്ചാവി കടപ്പുറം, തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം, നീലേശ്വരം, കൊട്രച്ചാല്‍, കാടങ്കോട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും.
അന്നേ ദിവസം മത്സ്യ മൊത്ത വിതരണവും ചില്ലറ വിപണനവും ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ആലോചനായോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്‍ അധ്യക്ഷനായി. കെ. തമ്പാന്‍, നഗരസഭാ കൗണ്‍സലര്‍ ടി.പി ബീന, എം.കുഞ്ഞിരാമന്‍, ശംഭു ബേക്കല്‍, കെ. രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."