സാമ്പത്തിക പരിഷ്‌കരണം: സഊദിയില്‍ ഇന്ധന വില വീണ്ടും ഉയര്‍ത്താന്‍ ആലോചന
റിയാദ്: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബറോടെ ഇന്ധന വില എണ്‍പതു ശതമാനം വര്‍ധിപ്പിക്കുന്നതിനാണ് പഠനം നടക്കുന്നതെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗോള നിരക്കിന് തുല്യമായ നിലയിലേക്ക് സഊദി പ്രാദേശിക ഇന്ധന വില ഉയര്‍ത്താനാണ് നീക്കം. കൂടാതെ, ഇതോടൊപ്പം രാജ്യത്തെ വൈദ്യുതി നിരക്കും ഉയര്‍ത്താനും പദ്ധതിയുണ്ട്. ഇന്ധന വില ഉയര്‍ത്തുന്നതില്‍ ഈ മാസമോ അടുത്ത മാസമോ അന്തിമ തീരുമാനം കൈക്കൊള്ളും.
ഇപ്പോള്‍ പെട്രോളിന്റെയും വിമാന ഇന്ധനത്തിന്റെയും വിലയാണ് വര്‍ധിപ്പിക്കുന്നതെങ്കിലും 2020 ഓടെ മറ്റു ഇന്ധനങ്ങളുടെയും വിലയില്‍ ഘട്ടം ഘട്ടമായ വര്‍ധനവ് കൊണ്ട് വരും. ഇതോടൊപ്പം വിവിധ മേഖലകളില്‍ നല്‍കി വന്നിരുന്ന സബ്‌സിഡിയും എടുത്തു കളയുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ധനവ് വരുന്നതോടെ 91 ഇനത്തില്‍ പെട്ട പെട്രോളിന് 75 ഹലാലയില്‍ നിന്ന് 1.35 റിയാലായും 95 ഇനത്തില്‍ പെട്ട പെട്രോളിന് 95 ഹലാലായില്‍ നിന്നും 1.65 റിയലായും ഉയരും. അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ ഇടയാക്കുന്ന വില വര്‍ദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റുകള്‍ താളം തെറ്റിക്കുമെന്നാണ് വിലയിരുത്തുന്നത്.
നേരത്തെ 2015 ഡിസംബറിലാണ് ഇന്ധന വില ഗണ്യമായി ഉയര്‍ത്തിയത്. അതേസമയം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ പൗരന്മാര്‍ക്കായി ആരംഭിക്കുന്ന സിറ്റിസണ്‍ അകൗണ്ടിന്റെ വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."