വിദഗ്ധ പരിചരണ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ചെങ്ങമനാട് സാമുഹികാരോഗ്യ കേന്ദ്രം വഴി നടപ്പാക്കുന്ന സെക്കന്‍ഡറി ലെവല്‍ സാന്ത്വന പരിചരണത്തിന്റെ വിദഗ്ധ പരിചരണ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നെടുമ്പാശ്ശേരി, ചെങ്ങമനാട്, പാറക്കടവ്, കുന്നുകര, പുത്തന്‍വേലിക്കര, ശ്രീമൂലനഗരം തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ 10 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
നേരത്തെ താലൂക്കാശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കായിരുന്നു വിദഗ്ധചികിത്സ നല്‍കിയിരുന്നത്. സെക്കന്‍ഡറി ലെവല്‍ സാന്ത്വന പരിചരണ പദ്ധതി പ്രകാരം വെള്ളിയാഴ്ചകളില്‍ ചെങ്ങമനാട് സാമുഹികാരോഗ്യ കേന്ദ്രത്തില്‍ കിടപ്പ് രോഗികള്‍ക്കായി പ്രത്യേകം സേവനം നല്‍കും.
സെക്കന്‍ഡറി ലെവല്‍ സാന്ത്വന പരിചരണത്തിന്റെ വാഹനം അന്‍വര്‍സാദത്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ചെങ്ങമനാട് സാമുഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ടി.എലിസബത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."