ഗാന്ധിജിക്ക് നേരെ ഉയര്‍ന്ന തോക്ക് ഇപ്പോഴും ഗര്‍ജിക്കുന്നു: കോടിയേരി
കൊച്ചി: ഗാന്ധിജിക്ക് നേരെ ഉയര്‍ന്ന തോക്ക് ഇപ്പോഴും ഗര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊപാതകത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ സാംസ്‌കാരിക കുട്ടായ്മ നടത്തിയ 'ഞങ്ങള്‍ ഗൗരിയെന്ന' പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് പുതിയസ്ഥിതിവിശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊതപാതം ഒറ്റപ്പെട്ട സംഭവമല്ല.
കുല്‍ബര്‍ഗിന്റെയും പന്‍സാരെയുടെയും കൊലപാതകങ്ങളുടെ തുടര്‍ച്ചയാണിത്. സനാതന്‍ സംസ്ഥാന്‍ എന്ന സംഘടനയില്‍ പെട്ടവരാണ് ആദ്യ രണ്ട് കൊലപാതകങ്ങളും നടത്തിയതിനു പിന്നില്‍. സംഘപരിവാറിന്റെ ഭാഗമായ സംഘടനയാണിത്.
ഭീകരപ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍.എസ്.എസ് അധികാരം നേടിയെടുത്തത്. ഇപ്പോള്‍ അധികാരം നിലനിര്‍ത്താനായി അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ആര്‍.എസ്.എസിന്റെ ഭീകരത കേരളത്തിലേക്കും വ്യാപിക്കുന്നുണ്ട്. വനിതകളെയാണ് ഭീഷണി പ്രസംഗങ്ങള്‍ നടത്താന്‍ അവര്‍ കേരളത്തില്‍ നിയോഗിക്കുന്നതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.
രാജേന്ത്രമൈതാനിയില്‍ നടന്ന ചടങ്ങില്‍ എം.കെ സാനുമാസ്റ്റര്‍ അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, കവി സിപ്പി പള്ളിപ്പുറം, ചിത്രകാരന്‍ കലാധരന്‍, സി.എന്‍ മോഹനന്‍, ധര്‍മരാജ്, എം.ആര്‍ സുരേന്ദ്രന്‍, കലാമണ്ഡലം പ്രഭാകരന്‍, എം അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."