താലൂക്ക് വികസന സമിതി യോഗം
കൊച്ചി: ജില്ലയിലെ കണയന്നൂര്‍ താലൂക്ക് വികസന സമിതിയുടെ ഒക്‌ടോബര്‍ മാസത്തെ യോഗം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10.30ന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേരും.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ താലൂക്കുതല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
ഡേവിഡ് രാജന്‍
അനുസ്മരണം
കൂത്താട്ടുകുളം: സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗവും കര്‍ഷകസംഘം നേതാവുമായിരുന്ന ഡേവിഡ് രാജന്റെ 16 ാമത് അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു. സെക്രട്ടേറിയേറ്റ് അംഗം എന്‍.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷാാജു ജേക്കബ് അധ്യക്ഷനായി.
ജില്ല കമ്മിറ്റി അംഗം ഒ.എന്‍ വിജയന്‍, എം.ജെ ജേക്കബ്, എം ആര്‍ സുരേന്ദ്രനാഥ്, സി എന്‍ പ്രഭകുമാര്‍, ബിജു സൈമണ്‍, സണ്ണി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോഷി സ്‌കറിയ, സുഷമ മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിറവം കൂത്താട്ടുകുളം സബ് ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 137 കുട്ടികളെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."