HOME
DETAILS
MAL
മണ്ണില്ലാതെയും ജൈവകൃഷി; നടീല്‍ മിശ്രിതവുമായി കൃഷി വിജ്ഞാന കേന്ദ്രം
backup
September 19 2017 | 19:09 PM
കൊച്ചി: നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മണ്ണില്ലാതെ കൃഷി ചെയ്യാനുള്ള മാര്‍ഗവുമായി കൃഷിവിജ്ഞാന കേന്ദ്രം. ജൈവകൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് കേന്ദ്രത്തിന് കീഴില്‍ വികസിപ്പിച്ച മണ്ണില്ലാ നടീല്‍ മിശ്രിതം ഇനി മുതല്‍ മണ്ണിന് പകരമായി ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്കിടയില്‍ ഈ മിശ്രിതം പരിചയപ്പെടുത്തുന്നതിനായി നാളെ സി.എം.എഫ്.ആര്‍.ഐയില്‍ വിപണന മേള സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 നും ഇടയില്‍ മേളയില്‍ നിന്ന് മിശ്രിതം വാങ്ങാം.
പഞ്ചസാര മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രെസ്മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്റ്റ് ചെയ്താണ് മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന ഈ മിശ്രിതം വികസിപ്പിച്ചത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ഫോണ്‍ 8281757450.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."