HOME
DETAILS
MAL
മഹല്ല് ശാക്തീകരണ ശില്‍പശാലക്ക് സ്വാഗത സംഘം രൂപീകരിച്ചു
backup
August 12 2016 | 20:08 PM
മങ്കട: ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മ മംവാഖ് മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹല്ലു ഭാരവാഹികള്‍ക്കുള്ള ശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടന സംഗമത്തിനു സ്വാഗത സംഘം രൂപീകരിച്ചു.
16 -നു വേരുംപിലാക്കല്‍ എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ക്യാമ്പസില്‍ നടക്കുന്ന സംഗമത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മഹല്ല് ട്രെയ്‌നര്‍ റാഷിദ് ഗസ്സാലി എന്നിവര്‍ സംബന്ധിക്കും. സ്വാഗത സംഘം ഭാരവാഹികള്‍: എ സിദ്ധീഖ് ഹസന്‍ മൗലവി (രക്ഷാധികാരി), ഉമര്‍ തയ്യില്‍( പ്രസിഡന്റ്), അബ്ദുല്‍ അസീസ് പന്തലിങ്ങല്‍ (വൈസ്. പ്രസി.), പി.അബ്ദുറഹീം (ജനറല്‍ കണ്‍വീനര്‍), എം.വി മുഹമ്മദലി മാസ്റ്റര്‍ (കണ്‍വീനര്‍), കെ.പി കുഞ്ഞു ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."