ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്ടറിലെ ജീവനക്കാര്‍ മുങ്ങുന്നെന്ന് പരാതി
അമ്പലപ്പുഴ: ആരോഗ്യ ഇന്‍ഷ്വറസ് കൗണ്ടറിലെ ജീവനക്കാര്‍ രോഗികളെ ചുറ്റിക്കുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജെ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ദേശീയ ആരോഗ്യ സുരക്ഷ (ആര്‍.എസ്.ബി.വൈ) ഇന്‍ഷ്വര്‍ വിഭാഗത്തിലെ ജീവനക്കാരാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷം മുങ്ങുന്നത്.
ഇതിനാല്‍ കൗണ്ടറിലെത്തുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡ് പതിപ്പിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ ക്യൂവില്‍നിന്നശേഷം മടങ്ങേണ്ട ഗതികേടാണുളളത്.ഇതേതുടര്‍ന്ന് വാര്‍ഡുകളില്‍ ചിക്ത്‌സയില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകാതെ വരുന്നതായി ആരോപണം. ആശുപത്രിയില്‍ രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ 36 മണിക്കൂറിനുള്ളില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് കൗണ്ടറില്‍ എത്തിച്ച് കാര്‍ഡില്‍ പേരുള്ള ഏതെങ്കിലും അംഗം കൈയൊപ്പ് പതിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കാര്‍ഡില്‍ പേരുള്ള അംഗങ്ങള്‍ കുടുബത്തില്‍ ഇല്ലാതിരിക്കുകയും അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് കൗണ്ടറില്‍ എത്തപ്പെടാനും പറ്റില്ല.
ജീവനക്കാരുടെ അഭാവത്തില്‍ മടങ്ങുന്ന ബന്ധുക്കള്‍ പിന്നീട് കാര്‍ഡ് പതിപ്പിക്കാന്‍ കൗണ്ടറിലെത്തുമ്പോള്‍ 36 മണിക്കൂര്‍ കഴിഞ്ഞുവെന്ന് അറയിച്ച് മടക്കുകയാണ് പതിവ്.കൂടാതെ രോഗികള്‍ക്കായി എത്തിക്കേണ്ട വിലപിടിപ്പുള്ള പല മരുന്ന് കളും ഇവിനിന്നും ലഭിക്കുന്നില്ലന്നുള്ള പരാതിയും നില്‍ക്കുകയാണ്. എന്നാല്‍ ഈ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എന്‍ ആര്‍ എച്ചമ്മില്‍ പ്രവര്‍ത്തിച്ച് ഇവിടെ നിന്നും സര്‍ക്കാറിന്റെ പണം ശമ്പളമായി കൈപ്പറ്റുന്നതുമായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."