ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍മാര്‍ക്കായി ഏകദിന ശില്പശാല നടത്തി
ആലപ്പുഴ: ലഹരി വിരുദ്ധ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും മുഖ്യപങ്ക് വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു.
എക്സൈസ് വകുപ്പ് എസ്.ഡി.വി. സെന്റിനറി ഹാളില്‍ സ്കൂള്‍കോളജ് ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍മാരായ അധ്യാപകര്‍ക്കായി നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ആസക്തി വളരുന്ന കാലഘട്ടത്തില്‍ പുതുതലമുറയെ ഇവയില്‍നിന്ന് അകറ്റി നിര്‍ത്താനും ലഹരി വിരുദ്ധ പ്രചാരണത്തിനുമുള്ള മുഖ്യവേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റണം. കുടുംബത്തിലും സമൂഹത്തിലും ലഹരിവിമുക്ത കാഴ്ചപ്പാടുകള്‍ വളര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷ്യത വഹിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍, നഗരസഭാംഗം ഐ. ലത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. ലതിക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ജി. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. ഡോ. എല്‍.ആര്. മധുജന്, ഡോ. സബിന്ദ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."