ആദിവാസി പെണ്‍കുട്ടി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍
അടിമാലി: പത്താം ക്ലാസ്സുകാരി ആദിവാസി പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്കുളം താളുകണ്ടം ആദിവാസി കോളനിയിലെ മൂലയില്‍ രവിയുടെ മകള്‍ ശാലിനിയെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ദേഹത്തേക്ക് ആരോ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതായി പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്.
ശരീരത്തില്‍ അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷമാണ് കോട്ടയത്തേക്ക് മാറ്റിയത്.
സഹോദരിക്കൊപ്പം വീട്ടിലിരുന്ന്പഠിക്കുന്നതിനിടെ വിദ്യാര്‍ഥിനി വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ ആരോ പൊള്ളലേല്‍പ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
സംഭവം നടക്കുന്ന സമയം കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും വല്ല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവര്‍ ഉടന്‍ കുട്ടിയെആശുപത്രിയിലെത്തിക്കുകയായിരുന്നു. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ആറുമാസം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാനമ്മയാണ് കൂടെയുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."