വീട്ടമ്മയ്ക്കും മകനുംനേരെ അക്രമം
പീരുമേട്: വിധവയായ വീട്ടമ്മയേയും മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷനു പരാതി.
വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ സ്വദേശി ദേവിയ്ക്കും മകന്‍ സുധാകറിനുമാണ് ഒരാഴ്ചയ്ക്ക് മുന്‍പ് നാലംഘ സംഘത്തിന്റെ ആക്രമണമേറ്റത്.
മകനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവിന് പരിക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞദിവസം ദേവി വനിതാ കമ്മിഷനു പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ 10 നാണ് സംഭവം. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നത് ഇങ്ങനെ: മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി ഉപജീവനം നടത്തി വരികയാണ് സുധാകര്‍. സംഭവ ദിവസം തേങ്ങാക്കല്ലില്‍ കല്യാണ പരിപാടിയ്ക്ക് മൈക്ക് സെറ്റ് വാടകയ്ക്ക് നല്‍കി. മദ്യലഹരിയില്‍ ഒരാള്‍ ഇയാളുടെ ട്യൂബ് ലൈറ്റ് അടിച്ചു തകര്‍ത്തു.
ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നേരിയ സംഘര്‍ഷം ഉണ്ടായി. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ എത്തി സുധാകറിനെ ആക്രമിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍ എത്തിയ ദേവിയെയും സംഘം ക്രൂരമായി ആക്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലിസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ച്ചകഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലാണ് വനിത കമ്മിഷന്‍ മുമ്പാകെ വീട്ടമ്മ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."