HOME
DETAILS
MAL
താലൂക്കാശുപത്രിക്ക് നിര്‍മിക്കുന്ന കെട്ടിടത്തിനു ഭരണാനുമതി
backup
August 12 2016 | 20:08 PM
മങ്കട: താലൂക്കാശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെനില നിര്‍മിക്കുന്നതിനു ഭരണാനുമതി ലഭിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ 2015- 16 വര്‍ഷത്തെ ആസ്ഥി വികസന ഫണ്ടുപയോഗിച്ചു ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മിക്കാനാണ് ഭരണാനുമതിയായത്.
സി.എച്ച്.സിയായിരുന്ന മങ്കട ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ പുതിയ കെട്ടിടനിര്‍മാണം ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനു വഴിവെക്കുമെന്നും എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് താലൂക്കാശുപത്രിയായി ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."