'മിനി സിവില്‍ സ്‌റ്റേഷന്‍ ഹരിതസ്ഥാപന സമുച്ചയമാക്കും'
തൊടുപുഴ: തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്‍ മാലിന്യ മുക്തമാക്കി ഹരിത സ്ഥാപന സമുച്ചയമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ ഷൈജു പി ജേക്കബ് മിനി സിവില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ഓഫീസ് മേധാവികളെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ചനടത്തി.
ഓരോ ഓഫീസിലും ജൈവ മാലിന്യത്തിനും പ്ലാസ്റ്റിക്കിനും പേപ്പര്‍, മറ്റുള്ളവ എന്നിവയ്ക്കായി മൂന്ന് ബിന്നുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോകോള്‍ തുടങ്ങിയവ നിശ്ചിത ഇടവേളകളില്‍ സംഭരിച്ച് മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തയിട്ടുള്ള സംവിധാനങ്ങള്‍ക്ക് കൈമാറുന്നതിനും തീരുമാനിച്ചു. കമ്പോസ്റ്റിനുള സംവിധാനവും ഒരുക്കും.
ഓഫീസുകള്‍ ശുചിയായും പൊതുജന സൗഹൃദപരമായും നിലനിര്‍ത്തുന്നതിന് മത്സര ബുദ്ധിയോടെ പെരുമാറും. ഇതില്‍ മികവ് കാട്ടുന്ന ഓഫീസുകള്‍ക്കും വ്യക്തികള്‍ക്കും പാരിതോഷികം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."