ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ സംഗമവും രോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും
തൊടുപുഴ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരേയും രോഹിംഗ്യന്‍ ജനതയോട് മ്യാന്മര്‍ ഗവണ്‍്‌മെന്റ് കാട്ടുന്ന കൊടും ക്രൂരതയില്‍ പ്രതിഷേധിച്ചും സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഇടുക്കി ജില്ലാ കോഡിനേഷന്‍ കമ്മിറ്റി ഒക്‌ടോബര്‍ 7 ന് തൊടുപുഴയില്‍ പ്രതിഷേധ സംഗമവും ഐക്യദാര്‍ഢ്യ സമ്മേളനവും നടത്താന്‍ തീരുമാനിച്ചു.
സമ്മേളനത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ , സ്വാമി വിശ്വാനന്ദ ശക്തി ബോധി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങി സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മദ്യം വ്യാപകമാക്കാനുള്ള നീക്കത്തെ യോഗം അപലപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഐക്യദാര്‍ഢ്യ സമ്മേളന സ്വാഗത സംഘം ഭാരവാഹികളായി കുന്നം ഹൈദര്‍ ഉസ്താദ് , കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, എ.ബി. സെയ്തലവി ( രക്ഷാധികാരികള്‍) , എം.എസ്. അബ്ദുല്‍ കബീര്‍ റഷാദി( ചെയര്‍മാന്‍), എ.എച്ച്. ഷാജഹാന്‍ മൗലവി , എം.എസ്. ഹാഷിം ബാഖവി ( വൈസ് ചെയര്‍മാന്മാര്‍), മുഹമ്മദ് ഹനീഫ് കാശിഫി ( ജന. കണ്‍വീനര്‍ ) കെ.എച്ച്. അബ്ദുല്‍ കരീം മൗലവി, ഇസ്മായില്‍ മൗലവി പാലമല , പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അഡ്വ. സി.കെ. ജാഫര്‍ ( കണ്‍വീനര്‍മാര്‍), അലിക്കുഞ്ഞ് വാത്ത്‌ശ്ശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."