മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി: ദക്ഷിണമേഖലാ കൂട്ടായ്മ രൂപീകരിച്ചു
കോട്ടയം: മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി വിജയിപ്പിക്കുന്നതിന് ദക്ഷിണമേഖലാ കൂട്ടായ്മ രൂപീകരിച്ചു.
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പനച്ചിക്കാട്, വാകത്താനം, കറുകച്ചാല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.
കൊടൂരാര്‍ നവീകരണപദ്ധതി വിജയിപ്പിക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം സലി കണ്‍വീനറായി കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബേബിമോള്‍(വാകത്താനം), ബിജുകുമാര്‍ (കറുകച്ചാല്‍), പനച്ചിക്കാട് സഹകരണ ബാങ്ക്്് പ്രസിഡന്റ്് പി.കെ മോഹനന്‍, പനച്ചിക്കാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി.കെ ഗോപാലകൃഷ്ണന്‍ പഞ്ചായത്തംഗങ്ങളായ പുന്നൂസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപത് പാടശേഖരങ്ങളിലെ തരിശുകിടക്കുന്ന 627 ഏക്കര്‍ സ്ഥലം പുതുതായി നെല്‍കൃഷി നടത്തുന്നതിന് ലക്ഷ്യമിട്ട് കൊടൂരാറിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു.
വാകത്താനം, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ കൊടൂരാറിന്റെ കൈവഴികളായ നിരവധി തോടുകള്‍ തെളിച്ച് നീരൊഴുക്ക് വര്‍ദ്ധിപ്പിച്ച് കൃഷിയും ജലസേചനവും ഫലപ്രദമായി നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ടി എബ്രഹാം, സുമാമുകുന്ദന്‍, ഷെബിന്‍ ജേക്കബ് , സിനി എബ്രഹാം, , ബിന്ദു ജിജി, പ്രസന്നാഷാജി, ഡോ. ലിജി വിജയകുമാര്‍( പനച്ചിക്കാട്), ജയമോള്‍ , പ്രകാശ്, ജയപ്രകാശ് ( വാകത്താനം ) തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."