HOME
DETAILS
MAL
ടൗണില്‍ വന്‍ ലഹരി വേട്ട
backup
September 19 2017 | 21:09 PM
പാലക്കാട്: മേലാമുറിയിലെ രണ്ട് കടകളില്‍ നിന്നായി 1000 ഓളം പാക്കറ്റ് നിരോധിച്ച ലഹരി വസ്തുക്കളായ ഹാന്‍സ്, ഹായ് ഉല്‍പ്പന്നങ്ങള്‍ ടൗണ്‍ നോര്‍ത്ത് പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് ചില്ലറ വിപണിയില്‍ 25000 ഓളം രൂപ വില വരും. പള്ളിക്കുളം സ്വദേശി സലീം, വ :51, മുത്താന്‍ തറ സ്വദേശി മണികണ്ഠന്‍, വ :26 എന്നിവരെ അറസ്റ്റു ചെയ്തു.
റെയ്ഡില്‍ ടൗണ്‍ നോര്‍ത്ത് എസ്. ഐ. രഞ്ജിത്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, രാജീദ്, ആസിഫ് അലി, സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."