മഹിളാ അസോസിയേഷന് സമ്മേളനം തുടങ്ങി
മേലാറ്റൂര്‍: ജനാധിപത്യ മഹിള അസോസിയേഷന് പെരിന്തല്‍മണ്ണ ഏരിയ സമ്മേളനത്തിനു മേലാറ്റൂരില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ടൗണില്‍ നടന്ന പ്രകടനത്തോടെയാണു ദ്വിദിന സമ്മേളനം തുടങ്ങിയത്. തുടര്‍ന്നു നടന്ന പൊതുയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.കെ.പി സുമതി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹഫ്സ മുഹമ്മദ് അധ്യക്ഷയായി. മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കമലം, ഏലകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രിക, ജലജ എന്നിവര്‍ സംസാരിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ പി. എം. സാവിത്രി സ്വാഗതവും ഏരിയാ സെക്രട്ടറി കെ. മാലതി നന്ദിയും പറഞ്ഞു.
ശനിയാഴ്ച ആര്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദകമ്മിറ്റി അംഗം പി.കെ സൈനബ ഉദ്ഘാടനം ചെയ്യും. ഏരിയയിലെ 12 വില്ലേജുകളില്‍ നിന്നായി 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."