കമുങ്ങ് കര്‍ഷകരുടെ രോദനം ആരും കേള്‍ക്കുന്നില്ല; കമുങ്ങുകള്‍ മുറിച്ച് മാറ്റുന്നു
ആനക്കര : കമുങ്ങ് കര്‍ഷകരുടെ രോദനം ആരും കേള്‍ക്കുനില്ല. കമുങ്ങുകള്‍ മുറിച്ച് മാറ്റുന്നു.എല്ലാം കൃഷിക്കും സര്‍ക്കാര്‍ സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ കമുങ്ങ് കര്‍ഷകര്‍മാത്രം പടിക്ക് പുറത്ത് നിര്‍ത്തുകയാണ്.കഴിഞ്ഞ വേനല്‍ക്കാലത്ത് ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ കമുങ്ങിന്‍ തോട്ടങ്ങെള ഉണങ്ങിയിരുന്നു ഇതിന് നഷ്ട്ട പരിഹാരം ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
ഇപ്പോള്‍ ഉണങ്ങിയ കമുങ്ങുകള്‍ വെട്ടിമാറ്റുന്നതോടൊപ്പം ഉണങ്ങാത്ത കമുങ്ങുകളും വെട്ടി മാറ്റി പകരം തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ ചെയ്യാനൊരുങ്ങുകയാണ്.
ആനക്കര കപ്പൂര്‍ പഞ്ചായത്തുകളിലാണ് കമുങ്ങ് വ്യാപകമായി വെട്ടിമാറ്റുന്നത്. അടക്കക്ക് വിലയില്ലാത്തതും കമുങ്ങില്‍ കയറി അടക്ക പറിക്കാന്‍ ജോലിക്കാര കിട്ടാത്തതും കമുങ്ങ് വെട്ടിമാറ്റാന്‍ കാരണമാകുന്നു.ഇതിന് പുറമെ കമുങ്ങിന്‍ തോട്ടങ്ങളില്‍ കിളക്കാന്‍ വേണ്ടത്ര ജോലിക്കാരെയും കിട്ടാനില്ല.
ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കമുങ്ങ് കൃഷി ചെയ്യുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ് കമുങ്ങിനോടൊപ്പം തെങ്ങും വാഴകളുമുണ്ട്.കമുങ്ങില്‍ വെറ്റിലയും കുരുമുളക് കൃഷിയും ചെയ്യുന്ന കര്‍ഷകരുമുണ്ട്.തോട്ടങ്ങളില്‍ നിന്ന് കമുങ്ങ് വെട്ടിമാറ്റുന്നതോടെ ഇത്തരത്തിലുളള കൃഷിയും അവസാനിക്കും. തെങ്ങിന് വളം ചേര്‍ക്കാനും മറ്റും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.എന്നാല്‍ കമുങ്ങിനെ സംരക്ഷിക്കാന്‍ ആരും മുന്നോട്ട് വരുന്നുമില്ല.
വേനല്‍ക്കാലത്ത് കമുങ്ങിന് വെളളം നനച്ചു കൊടുക്കുന്നുണ്ട്.കടുത്ത വരള്‍ച്ച സമയത്ത് കമുങ്ങിന് നനക്കാന്‍ പറ്റാത്തതും കഴിഞ്ഞ വേനല്‍ക്കാലത്ത് കമുങ്ങ് ഉണങ്ങുന്നതിന് കാരണമായിരുന്നു.ഇത്തവണയും വേനല്‍ വരുമ്പോള്‍ ഇതുതന്നെയായിരിക്കും അവസ്ഥ വരുമെന്നതാണ് നേരത്തെ കമുങ്ങ് വെട്ടി വില്‍പ്പന നടത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. തോട്ടങ്ങളില്‍ വെട്ടി പോകുന്ന കമുങ്ങിന് 70 രൂപ മുതല്‍ 80 രൂപവരെ വില ലഭിക്കുന്നുണ്ട്.മലപ്പുറം ജില്ലയിലെ പൊന്നാനി ഭാഗത്തേക്കാണ് കമുങ്ങ് വെട്ടി കൊണ്ടുപോകുന്നത്.ഇത്തരത്തില്‍ കര്‍ഷകര്‍ വ്യാപകമായി കമുങ്ങ് വെട്ടിമാറ്റിയാല്‍ അടക്കക്ക് വ്യാപകമായി ക്ഷാമം നേരിടും അടക്കയുളള സമയത്ത് അടക്കക്ക് വിലയില്ലാത്തും ഈ കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്‍ന്തിരിപ്പിക്കാന്‍ കാരമായിട്ടുണ്ട്. അടക്കക്ക് താഴ് വില നിശ്ചയിക്കണമെന്നാവശ്യത്തിനും വര്‍ഷങ്ങലുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."