കൊച്ചിയിലും കോഴിക്കോട്ടും സൈബര്‍ഡോം കേന്ദ്രങ്ങള്‍ ആരംഭിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്തിനു പുറമെ കൊച്ചിയിലും കോഴിക്കോട്ടും സൈബര്‍ഡോമിന്റെ പ്രാദേശികകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള പൊലിസ് സൈബര്‍ഡോമിനു ലഭിച്ച ഐ.എസ്.ഒ. സര്ട്ടിഫിക്കേഷന് പ്രഖ്യാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികവിദ്യയില്‍ അവഗാഹം നേടിയവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈബര്‍ വിദഗ്ധരും സന്നദ്ധാടിസ്ഥാനത്തില്‍ ഒന്നിക്കുന്നതാണ് സൈബര്‍ഡോം. മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കായി സൈബര്‍ഡോം വികസിപ്പിച്ച വെബ്പോര്‍ട്ടല്‍, കുട്ടികളുടെ സൈബര്‍സുരക്ഷയ്ക്കായി തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കെ.എ.പി. കമാന്‍ഡന്റ് സഞ്ജയ്കുമാര്‍ ഗുരുഡിന് രചിച്ച 'നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ' എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ഡി.ജി.പി. (ക്രൈംസ് )എ.ഹേമചന്ദ്രന്, ടെക്നോപാര്‍ക്ക് സി.ഇ.ഒ. ഹൃഷികേശ് നായര്‍, സൗത്ത്സോണ്‍ എ.ഡി.ജി.പി ഡോ.ബി.സന്ധ്യ, ജിടെക് ചെയര്മാന് കെ.നന്ദകുമാര്‍, റേഞ്ച് ഐ.ജി.യും സൈബര്‍ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാം ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."