HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷയുമായി പ്രതികള്‍
backup
September 19 2017 | 21:09 PM
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മൂന്നാം പ്രതി മണികണ്ഠന്, ആറാം പ്രതി പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി.
ഫെബ്രുവരി 17 ന് രാത്രിയില്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ വരികയായിരുന്ന യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ റിമാന്‍ഡിലാണ്. ഹരജികള്‍ അടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."