ദിലീപിനെ അനുകൂലിച്ച് ലേഖനം: പ്രമുഖ ഓണ്‍ലൈനില്‍ കൂട്ടരാജി
കോഴിക്കോട്: സിനിമാ താരം ദിലീപിനെ അനുകൂലിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പ്രമുഖ വാര്‍ത്താ പോര്‍ട്ടലില്‍ കൂട്ടരാജി. ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത്‌ലൈവില്‍ നിന്നാണ് എഡിറ്റോറിയല്‍ അംഗങ്ങള്‍ മുഴുവന്‍ രാജി വെക്കാനൊരുങ്ങുന്നത്. 'സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം' എന്ന തലക്കെട്ടില്‍ പോര്‍ട്ടലിന്റെ ചെയര്‍മാനും ചീഫ് എഡിറ്ററുമായ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തെ തുടര്‍ന്നാണ് എഡിറ്റോറിയല്‍ ടീമില്‍ പൊട്ടിത്തെറിയും കൂട്ടരാജിയുമുണ്ടായത്. ദിലീപിനെ പരോക്ഷമായി പിന്തുണക്കുന്നതാണ് ലേഖനം. നടിയെ അനുകൂലിച്ച സംവിധായകന്‍ വിനയനേയും തിരക്കഥാകൃത്ത് ദീദി ദാമോദരനേയും സെബാസ്റ്റിയന്‍പോള്‍ പേരുപറഞ്ഞു വിമര്‍ശിക്കുന്നുണ്ട്.
എഡിറ്റോറിയല്‍ അംഗങ്ങളുടെ വിയോജിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ലേഖനം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരേ എഡിറ്റോറിയല്‍ മെമ്പര്‍മാര്‍ മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ ചീഫ് എഡിറ്ററുടെ നിലപാട് തന്നെയാണ് സൗത്ത്‌ലൈവിന്റേയും അഭിപ്രായമെന്നും ഇതിനോട് യോജിപ്പില്ലാത്തവര്‍ രാജിവയ്ച്ചുപോവണമെന്നും അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."