ഐ.പി.എസ് തസ്തികകളിലേക്ക് പേരുകള്‍ നിര്‍ദേശിക്കുന്നില്ല: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു
തിരുവനന്തപുരം: ഇഷ്ടക്കാര്‍ക്ക് ഐ.പി.എസ് ലഭിക്കാന്‍ കേന്ദ്രത്തിന് പട്ടിക അയക്കാതെ ആഭ്യന്തര വകുപ്പ് ഒളിച്ചുകളിക്കുന്നു. 2015-2016 വര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ച 17 ഐ.പി.എസ് തസ്തികയുടെ പട്ടിക ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചിട്ടില്ല. ആരോപണവിധേയരായ ചില ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് കിട്ടുന്നതുവരെ പട്ടിക അയക്കാതെ ഫയല്‍ പിടിച്ചുവച്ചിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
2015ല്‍ സംസ്ഥാന പൊലിസില്‍നിന്നു ഐ.പി.എസ് നല്‍കാന്‍ കേന്ദ്രം പരിഗണിച്ചത് നാല് എസ്.പിമാരെയായിരുന്നു. നാലു ഒഴിവിലേക്ക് 12 പേരുകളാണ് സംസ്ഥാനം ശുപാര്‍ശ ചെയ്യേണ്ടത്. 2015 മെയ് മാസത്തില്‍ ഉദ്യോഗസ്ഥരുടെ പേരുകളും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ടുമെല്ലാം പൊലിസ് ആസ്ഥാനത്തുനിന്നു ആഭ്യന്തരവകുപ്പിലെത്തി. എന്നാല്‍, പട്ടികയിലുള്ള ഉദ്യോഗസ്ഥരെല്ലാം വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഐ.പി.എസ് പട്ടിക കേന്ദ്രത്തിന് നല്‍കിയിട്ടില്ല.
2016ല്‍ അനുവദിച്ചത് 13 ഒഴിവുകളായിരുന്നു. 33 പേരുടെ പട്ടിക കേന്ദ്രത്തിന് സംസ്ഥാനം നല്‍കണം.
ഉദ്യോഗസ്ഥരുടെ പട്ടിക എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ആഭ്യന്തര വകുപ്പില്‍ എത്തിച്ചെങ്കിലും ഒരു വര്‍ഷമായി ഫയല്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ മേശയ്ക്കുള്ളിലാണ്. പട്ടികയില്‍ ബാക്കിയുള്ളവര്‍ വിരമിച്ചുവെങ്കിലും ഇപ്പോള്‍ സര്‍വിസിലുള്ളത് 6 പേര്‍ മാത്രമാണ്.
വിവിധ അന്വേഷണവും കോടതി നടപടികളും നേരിടുന്നവര്‍ പട്ടികയിലുണ്ട്. സര്‍ക്കാരിന് താല്‍പര്യമുള്ള ഇത്തരക്കാരുടെ കേസുകള്‍ തീരാന്‍ വേണ്ടി മനഃപൂര്‍വം പട്ടിക നല്‍കാതെ വൈകിപ്പിക്കുകയാണെന്ന് പൊലിസിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. അയല്‍സംസ്ഥാനങ്ങളെല്ലാം കൃത്യമായി പട്ടിക നല്‍കി ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് നേടിക്കൊടുക്കുമ്പോഴാണ് അര്‍ഹരായവര്‍ക്കുപോലും അവസരം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഒത്തുകളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."