പത്തുദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ട്രെയിനുകള്‍ വൈകിയോടും
തിരുവനന്തപുരം: ഡിവിഷനിലെ വ്യത്യസ്തയിടങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താഴെ പറയുന്ന ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ ഈ മാസം 30 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിയന്ത്രണമേര്‍പ്പെടുത്തും.
രാവിലെ 5.55ന് തൃശൂരില്‍ നിന്നാരംഭിക്കുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എല്ലാ ദിവസവും രണ്ടു മണിക്കൂര്‍ വൈകും. എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (21 മുതല്‍ 28 വരെ 50 മിനുട്ട് വൈകും), നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (21 മുതല്‍ 28 വരെ 15 മിനുട്ട് വൈകും), ലോക്മാന്യതിലക്-കൊച്ചുവേളി എക്‌സ്പ്രസ് (21, 22 തിയതികളില്‍ 2 മണിക്കൂര്‍ വൈകും), നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (21 മുതല്‍ 25 വരെയും 30നും ഒരു മണിക്കൂര്‍ വൈകും).
കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസ് (25 മുതല്‍ 30 വരെ ഒരു മണിക്കൂര്‍ വൈകും), എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (25 മുതല്‍ 30 വരെ 30 മിനുട്ട് വൈകും), കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (25 മുതല്‍ 30 വരെ 15 മിനുട്ട് വൈകും).
ട്രെയിനുകള്‍ റദ്ദാക്കും
തിരുവനന്തപുരം: അമ്പലപ്പുഴയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ഇന്നും നാളെയുമായി താഴെപ്പറയുന്ന ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കും. ആലപ്പുഴ വഴി പോകുന്ന കൊല്ലം-എറണാകുളം മെമു, കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം മെമു എന്നിവ ഇന്നും നാളെയുമായി പൂര്‍ണമായും റദ്ദാക്കും.ഭാഗികമായി റദ്ദാക്കുന്നവ: ഇന്നും നാളെയുമായി എറണാകുളം-കായംകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കുകയും കായംകുളം-എറണാകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ നിന്നാരംഭിക്കു(55 മിനുട്ട് വൈകും)കയും ചെയ്യും. നിയന്ത്രണം ഏര്‍പ്പെടുത്തുന്നവ: കൊച്ചുവേളി-അമൃത്‌സര്‍ രണ്ടു മണിക്കൂറും തിരുവനന്തപുരം സെന്‍ട്രല്‍-ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് 90 മിനുട്ടും ഇന്ന് വൈകിയോടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."