HOME
DETAILS

പ്രവാസികളുടെ ഭാര്യാപീഡനം: പഴുതടച്ചാവണം നിയമനിര്‍മാണം

  
backup
September 19 2017 | 22:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8

ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോകുകയോ ചെയ്യുന്ന പ്രവാസികള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം പരിഗണിച്ചു വരികയാണ്. പ്രവാസികള്‍ ഭാര്യമാരെ അകാരണമായി ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകിയ സാഹചര്യത്തില്‍ ഇതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന പ്രവാസിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യണമെന്നാണ് പ്രധാന ശുപാര്‍ശ. ഗാര്‍ഹിക പീഡനക്കുറ്റം കുറ്റവാളികളെ കൈമാറുന്നതിന്റെ പരിധിയില്‍ കൊണ്ടുവരാനും ശുപാര്‍ശയുണ്ട്. ഇത്തരം കുറ്റങ്ങള്‍ ചെയ്ത് വിദേശത്തേക്കു കടക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പരിമിതികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്രവാസികളുടെ വിവാഹത്തിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക എന്നതാണ് മറ്റൊരു ശുപാര്‍ശ. ഇതൊക്കെ പരിശോധിച്ച് നിയമം കൊണ്ടുവരാനുള്ള സംയുക്ത നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയവും കേന്ദ്ര വനിത, ശിശു വികസന മന്ത്രാലയവും.

പവിത്രമായ കുടുംബ ബന്ധത്തിനു വില കല്‍പിക്കാതെ സഹധര്‍മിണിയെയും കുഞ്ഞുങ്ങളെയുമൊക്കെ അനാഥത്വത്തിലേക്കു വലിച്ചെറിഞ്ഞ് മനഃസാക്ഷിക്കുത്തില്ലാതെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകുന്ന പുരുഷന്‍ പ്രവാസിയായാലും സ്വദേശവാസിയായാലും കടുത്ത നിയമനടപടികള്‍ക്കു വിധേയമാകേണ്ടതുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. വിവാഹമോചനം അനിവാര്യ സാഹചര്യങ്ങളില്‍ ആവശ്യമായി വരുമെങ്കിലും സമൂഹ മനഃസാക്ഷി അംഗീകരിക്കുന്ന കാരണങ്ങളില്ലാതെ ജീവിതപങ്കാളിയെ ഉപേക്ഷിക്കുന്നത് കുറ്റകരമായി തന്നെ കാണേണ്ടതുണ്ട്. ഇത്തരമൊരു കുറ്റം ചെയ്ത് കുറച്ചുകാലം നാടു വിട്ടുനിന്ന് നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാമെന്ന ചിന്ത അനുവദിച്ചു കൊടുക്കാനാവാത്തതുമാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ കുറ്റമറ്റ നിയമവ്യവസഥകളും ശിക്ഷാനടപടികളുമുണ്ടാകേണ്ടത് നാട്ടിലെ കുടുംബങ്ങളുടെ ഭദ്രതയ്ക്കു മാത്രമല്ല, സമൂഹത്തിന്റെ തന്നെ ആരോഗ്യകരമായ നിലനില്‍പിന് അനിവാര്യമാണ്. ആ നിലയ്ക്കു നോക്കിയാല്‍ ഇപ്പോള്‍ നടക്കുന്ന നീക്കം സ്വാഗതാര്‍ഹവുമാണ്.
എന്നാല്‍ വളരെ സൂക്ഷിച്ചും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയും മാത്രം നിര്‍വഹിക്കേണ്ടതാണ് ഈ വിഷയത്തിലുള്ള നിയമനിര്‍മാണം. കുടുംബം, ദാമ്പത്യം, സ്വത്ത് തുടങ്ങിയ വിഷയങ്ങളിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് കൃത്യതയോടെയല്ലെങ്കില്‍ അവ ഇരുതല മൂര്‍ച്ചയുള്ളതായി മാറുമെന്നുറപ്പാണ്. ദുരുപയോഗ സാധ്യത ഇത്തരം നിയമങ്ങളില്‍ ഏറെയായിരിക്കും. അതു സംഭവിച്ചാല്‍ ചില കേസുകളില്‍ നിരപരാധികളും ശരിയായ പീഡിതരുമൊക്കെ പ്രതിക്കൂട്ടില്‍ വരും. നീതിക്കു പകരം അനീതി പുലരാന്‍ അത് ഇടയാക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നത് കാണാതിരിക്കാനാവില്ല.

ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളില്‍ നല്ലൊരു പങ്ക് യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്നതാണ് വസ്തുത. നമ്മുടെ പൊലിസ് സ്റ്റേഷനുകളിലും കുടുംബ കോടതികളിലുമൊക്കെയുള്ള കേസുകെട്ടുകള്‍ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. കുടുംബം പോറ്റാന്‍ അന്യ നാട്ടില്‍ പോയി രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം ജീവിതപങ്കാളിയെ വിശ്വസിച്ച് നാട്ടിലേക്കയച്ച് ഒടുവില്‍ വഞ്ചിക്കപ്പെടുന്ന ഹതഭാഗ്യരായ പുരുഷന്‍മാര്‍ ഏറെയുണ്ട് നാട്ടില്‍. ജീവിതപങ്കാളിക്കുണ്ടാകുന്ന വിവാഹേതര ബന്ധവും ചിലരുടെ കുടുംബാംഗങ്ങളുടെ പ്രേരണയുമൊക്കെയാണ് ഇതിനു കാരണമാകുന്നത്. പുരുഷന്‍മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ എണ്ണത്തില്‍ ഏറെ കുറവായിരിക്കും ഇത്തരം സംഭവങ്ങളെങ്കിലും അതുണ്ടാകുന്നു എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട് മനസ്സില്ലാമനസ്സോടെ ഭാര്യയുമായി അകലേണ്ടി വരുന്ന പുരുഷന്‍മാര്‍ക്കെതിരേയും ഭാര്യയുടെ ഭാഗത്തു നിന്ന് കേസ് വരാറുണ്ട്. ഗോയല്‍ സമിതിയുടെ ശുപാര്‍ശകള്‍ നിയമമായി മാറിയാല്‍ ഇത്തരം കേസുകളില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ഉല്‍കണ്ഠ ഉയരുന്നത് സ്വാഭാവികമാണ്.
വഞ്ചിക്കപ്പെടുന്ന നിരപരാധികളുടെ ഭാവി ജീവിതം കൂടി വിദേശയാത്രാ വിലക്കു വഴിയും മറ്റും തകര്‍ക്കപ്പെടാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാവണം നിയമനിര്‍മാണം. അതിനായി നിയമനിര്‍മാണത്തിനു മുമ്പ് വിഷയം ഔദ്യോഗിക സംവിധാനത്തിന്റെ പരിമിതികളില്‍ കൂടി മാത്രം കടന്നുപോകാതെ പൊതുചര്‍ച്ചക്കു വിധേയമാക്കണം. അങ്ങനെ എല്ലാ തരത്തിലും പഴുതടച്ചുള്ള നിയമത്തിനു വഴിയൊരുക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  13 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago