HOME
DETAILS

വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

  
backup
September 19 2017 | 22:09 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ ശ്രമങ്ങളിലൊന്നാണിതെന്ന് വ്യക്തമാക്കിയാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.
2010 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ ബില്‍ പാസാക്കിയതാണ്. അന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായാണ് കോണ്‍ഗ്രസ് ഈ വിജയത്തെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്. ചില കോണ്‍ഗ്രസ് അംഗങ്ങള്‍പോലും ബില്ലിനെ എതിര്‍ത്തിരുന്നു.
എന്നാല്‍ മോദി സര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് വനിതാ സംവരണ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. മുത്വലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ളവ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വനിതാ സംവരണ ബില്ലുകൂടി കൊണ്ടുവരുന്നതെന്നാണ് അവകാശവാദം.
കഴിഞ്ഞ സര്‍ക്കാരിന് സാധിക്കാതിരുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് മോദിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ നേട്ടമായി തീരുമെന്നും ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് സഹായകമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. ബില്‍ ലോക്‌സഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പാര്‍ലമെന്റുള്‍പ്പെടെയുള്ള നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍.
1996 ലാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലെത്തുന്നത്. എന്നാല്‍ രാഷ്ട്രീയ പിന്തുണ കിട്ടാതിരുന്നതോടെ ബില്‍ പരാജയപ്പെട്ടു. പിന്നീട് വാജ്‌പെയ് സര്‍ക്കാര്‍ 1998 വീണ്ടും ബില്‍ പാര്‍ലമെന്റില്‍ എത്തിച്ചെങ്കിലും അപ്പോഴും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കോണ്‍ഗ്രസിന്റെ നിസഹകരണമായിരുന്നു ബില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചത്. പിന്നീട് യു.പി.എ സര്‍ക്കാര്‍ രണ്ടുതവണ അധികാരത്തിലെത്തി. രണ്ടാം യു.പി.എയുടെ കാലത്താണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുത്ത്.
നിലവില്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇതുവരെ ലാപ്‌സായിട്ടില്ല. ഇതിനെ ലോക്‌സഭയില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്നാണ് വിവരം. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയില്‍ കേന്ദ്രത്തിനും പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിക്കും ഉണ്ടായിരിക്കുന്ന വിമര്‍ശനം മറികടക്കാനും ജനപ്രീതി വര്‍ധിപ്പിക്കാനും ഉതകുന്നതായിരിക്കും ബില്‍ പാസാക്കിയെടുക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago