ബി.ജെ.പിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ബേനസിര്‍ അര്‍ഫാന്‍
ഗുവാഹത്തി: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തയായ വനിതാ മുസ്‌ലിം നേതാവ് ബേനസീര്‍ അര്‍ഫാനെ പുറത്താക്കിയ ബി.ജെ.പി നടപടിക്കെതിരേ പ്രതിഷേധം. ബി.ജെ.പിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരുതരത്തിലുള്ള സ്ഥാനവുമില്ലെന്ന് തന്നെ പുറത്താക്കിയതിലൂടെ അവര്‍ വ്യക്തമാക്കിയെന്ന് പാര്‍ട്ടിയിലെ യുവനേതാവുകൂടിയായ ബേനസിര്‍ ആരോപിച്ചു.
അഞ്ചു ദിവസം മുന്‍പാണ് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അസമിലെ ബി.ജെ.പിയുടെ മസ്ദൂര്‍ മോര്‍ച്ചയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ബേനസീര്‍, റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കനുകൂലമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് ബി.ജെ.പി സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് ആദ്യം സസ്‌പെന്‍ഡ് ചെയ്‌തെന്നും പിന്നീട് നാല് ദിവസം മുന്‍പ് പുറത്താക്കുകയും ചെയ്തുവെന്ന് ബേനസിര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുകയും ചെയ്തു. സിവില്‍ എന്‍ജിനീയറായ ബേനസീര്‍ ജോലി രാജിവച്ചാണ് 2015ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് മുഴുവന്‍ സമയ പ്രവര്‍ത്തകയായത്. അസമിലെ പ്രമുഖയായ യുവനേതാവായ ബേനസിര്‍ ബാര്‍പെതാ ജില്ലയിലെ ജാനിയാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
റോഹിംഗ്യകള്‍ക്ക് അഭയാര്‍ഥി പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നായിരുന്നു അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അനുമതിയില്ലാതെ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് ആദ്യം സസ്‌പെന്‍ഷനും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലും ഉണ്ടായത്. നിരവധി തവണ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അവരെ താക്കീത് ചെയ്തിട്ടും തുടര്‍ച്ചയായി തെറ്റുചെയ്യുന്ന സാഹചര്യത്തിലാണ് പുറത്താക്കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."