HOME
DETAILS
MAL
ഗുര്‍മീതിന് ജയിലില്‍ പച്ചക്കറി കൃഷി; ദിവസം 20 രൂപ വേതനം
backup
September 19 2017 | 22:09 PM
റോഹ്ത്തക്: സ്ത്രീപീഡനകേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ദേര സച്ച സൗദ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിമിന് ജയിലില്‍ ലഭിച്ച ജോലി പച്ചക്കറി കൃഷി. ഇതില്‍ നിന്ന് ദിവസവേതനമായി 20 രൂപയും ലഭിക്കുമെന്ന് ഹരിയാന ജയില്‍ അധികൃതര്‍ അറിയിച്ചു. ജയിലില്‍ പരിക്ഷീണനും ദുഃഖിതനുമായാണ് ഗുര്‍മീത് കഴിയുന്നത്. ഖരരൂപത്തിലുള്ള ഭക്ഷണം അദ്ദേഹം നിരസിക്കുകയാണ്.
ജയില്‍ വളപ്പില്‍ 900 സ്ക്വയര്‍ യാര്‍ഡിലുള്ള ഒഴിഞ്ഞ സ്ഥലമുണ്ട്. ഇവിടെ നിലമൊരുക്കാനും പച്ചക്കറി കൃഷി ചെയ്യാനുമാണ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നതെന്ന് ഹരിയാന ജയില്‍ ഡയറക്ടര്‍ ജനറല്‍ കെ.പി സിങ് പറഞ്ഞു. ജയില്‍ വളപ്പിലെ ചില മരങ്ങള്‍ പരിപാലിക്കാനും ഗുര്‍മീതിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."