ദീപാവലിക്കുശേഷം ഇന്ധനവിലയില്‍ കുറവുണ്ടാകുമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
അമൃത്്‌സര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
ഇക്കാര്യം തിരിച്ചറിഞ്ഞ് ഇന്ധനവില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവര്‍ത്തിക്കുന്ന പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദീപാവലിക്കുശേഷം ഇന്ധന വിലകുറയുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. അമേരിക്കയില്‍ വെള്ളപ്പൊക്കവും മറ്റുമുണ്ടായ സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനത്തില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം അറിയിച്ചിരുന്നത്.
പെട്രോളിനും ഡീസലിനും വില ഉയര്‍ത്തി വന്‍കൊള്ളലാഭമാണ് എണ്ണക്കമ്പനികള്‍ നേടുന്നതെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഇതിനെയും ഇന്നലെ മന്ത്രി ന്യായീകരിച്ചു.
പ്രതിദിന വിലവര്‍ധന സുതാര്യമായ രീതിയിലാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിലുള്ള നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."