കുടുംബാധിപത്യം; രാഹുലിന്റെ പരാമര്‍ശത്തില്‍ ലജ്ജ തോന്നുന്നുവെന്ന് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ കുടുംബാധിപത്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ലജ്ജിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി.
ഇന്ത്യയില്‍ കുടുംബാധിപത്യം വലിയ ശക്തിയാണെന്ന രാഹുലിന്റെ പരാമര്‍ശം ശരിയല്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് രാജ്യത്തിന് കടുത്ത ബാധ്യതയായി മാറുമെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
ചിലര്‍ അമേരിക്കയില്‍ ഇരുന്ന് കുടുംബാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇത് കേട്ടപ്പോള്‍ ഞെട്ടുകമാത്രമല്ല ലജ്ജിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. കാലിഫോര്‍ണിയയിലെ യു.സി ബെര്‍ക്കിലി സര്‍വകലാശാലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ കുടുംബാധിപത്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും, ഡി.എം.കെയില്‍ എം.കെ സ്റ്റാലിനും, പ്രേംകുമാര്‍ ധുമലും എന്തിനേറെ അഭിഷേക് ബച്ചന്‍ പോലും കുടുംബാധിപത്യത്തിന്റെ തെളിവുകളാണ്. ഇതിനെതിരേ ബി.ജെ.പി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."