HOME
DETAILS

ആധുനിക സൗകര്യങ്ങള്‍ റെഡി: വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇവരുമുണ്ടാകും

  
backup
September 20 2017 | 01:09 AM

%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%a1%e0%b4%bf


കോഴിക്കോട്: വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാരായ മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് രൂപീകരിച്ച അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു വളണ്ടിയര്‍മാര്‍ക്ക് ഇനി ആധുനിക സൗകര്യങ്ങളും. അണ്ടര്‍ വാട്ടര്‍ ബ്രീതിങ് മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ഡൈവിങ് സ്യൂട്ട് അടക്കമുള്ളവയാണ് ജില്ലാ ഭരണകൂടം വളണ്ടിയര്‍മാര്‍ക്കു നല്‍കിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് വളണ്ടിയര്‍ മുജീബ് റഹ്മാനെ അണ്ടര്‍ വാട്ടര്‍ ബ്രീതിങ് മാസ്‌ക് അണിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
വളണ്ടിയര്‍ ടീമിനും ഫയര്‍ഫോഴ്‌സിനും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിച്ച കലക്ടര്‍ ഇത്തരമൊരു സേന കോഴിക്കോടിന് അത്യാവശ്യമാണെന്ന് പറഞ്ഞു. ഡാമുകളിലും പുഴകളിലും തീരപ്രദേശങ്ങളിലും പരിശീലനം നേടിയ യുവാക്കളുടെ വളണ്ടിയര്‍ സേന രക്ഷാപ്രവര്‍ത്തനത്തിനു സന്നദ്ധരാകുന്നത്. നാടിന്റെ പ്രശ്‌നങ്ങളിലും ദുരന്ത സാഹചര്യങ്ങളിലും പ്രദേശത്തുകാര്‍ കൂടി സജീവമായി ഇടപെടുന്നതിന്റെ മാതൃക സൃഷ്ടിക്കുന്നതായി കലക്ടര്‍ പറഞ്ഞു. മുക്കം പ്രദേശത്തെ പത്തോളം പഞ്ചായത്തുകളിലെ നാല്‍പതോളം സ്വയം സന്നദ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിയാണ് വളണ്ടിയര്‍ ടീം ഉണ്ടാക്കിയത്. ഇവര്‍ക്കു മീഞ്ചന്ത സ്‌കൂബ ടീം ആഴമുള്ള പുഴകളില്‍ ഈ ആഴ്ച മുതല്‍ പരിശീലനം നല്‍കും. പുഴകളിലും ജലാശയങ്ങളിലും ഉണ്ടാകുന്ന അത്യാഹിതം ഫയര്‍ഫോഴ്‌സ് അറിഞ്ഞയുടനെ വളണ്ടിയര്‍മാരെയും അറിയിക്കും. ഇതിലൂടെ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ വളണ്ടിയര്‍മാര്‍ക്കു കഴിയും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് വളണ്ടിയര്‍ ടീം സജ്ജമാക്കിയത്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വളണ്ടിയര്‍ ടീം വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഫയര്‍ഫോഴ്‌സ് കോഴിക്കോട് അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. ചടങ്ങില്‍ വളണ്ടിയര്‍മാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago