എല്‍.ഡി.എഫ് അംഗത്തിന്റെ രാജി പരാജയം മറച്ചുവയ്ക്കാന്‍
കൊടുവള്ളി: മടവൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക യു.ഡി.എഫ് അട്ടിമറിച്ചെന്നാരോപിച്ച് പദ്ധതി കമ്മിറ്റി അംഗം എ.പി നസ്തര്‍ തല്‍സ്ഥാനം രാജിവച്ചത് പദ്ധതിയുടെ പരാജയം മറച്ചുവയ്ക്കാനാണെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പഞ്ചായത്തില്‍നിന്ന് ലഭിച്ച 750ഓളം അപേക്ഷകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്കായി സമര്‍പ്പിച്ചെങ്കിലും 21 അപേക്ഷകരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ ബാക്കി അപേക്ഷകള്‍ തള്ളുകയായിരുന്നു. പദ്ധതി നടത്തിപ്പിലുള്ള അപാകത മറച്ചുവയ്ക്കാനാണ് യു.ഡി.എഫിനെതിരേ എല്‍.ഡി.എഫ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് മലയില്‍ ഷംസിയ, സ്ഥിരംസമിതി ചെയര്മാന്മാരായ വി.സി റിയാസ് ഖാന്, സിന്ധു മോഹന്‍, സക്കീനാ മുഹമ്മദ്, അംഗങ്ങളായ പങ്കജാക്ഷന്, എ.പി അബു, റിയാസ് എടത്തില്‍, സാബിറ മൊടയാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."