ബത്തേരിയിലെ റോഡുകള്‍ക്കായി 1.51 കോടി രൂപ അനുവദിച്ചു
സുല്‍ത്താന്‍ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 1.51 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ റോഡുകള്‍ ഇതില്‍ ഉള്‍പ്പെടും. ബത്തേരി-കട്ടയാട്-പഴുപ്പത്തൂര്‍-ചപ്പക്കൊല്ലി-വാകേരി-ഇരുളം റോഡിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. വടുവഞ്ചാല്‍-കൊളഗപ്പാറ റോഡിന് 15 ലക്ഷവും, പാലക്കമൂല-ചൂതുപാറ-സൊസൈറ്റി കവല റോഡിന് 15 ലക്ഷവും, ഇരുളം-മൂന്നാനക്കുഴി-മീനങ്ങാടി റോഡിന് 14 ലക്ഷവും അനുവദിച്ചിട്ടുണ്ട്. താറുമാറായ സ്ഥലത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനാണ് തുക അനുവദിച്ചിട്ടുള്ളത്. കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-നടവയല്‍-വേലിയമ്പം റോഡിന് 12 ലക്ഷം രൂപയും, മീനങ്ങാടി-കുമ്പളേരി റോഡിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കല്ലുവയല്‍-മൈതാനിക്കുന്ന്-കൈപ്പഞ്ചേരി-ചുങ്കം റോഡിന് 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി 1.51 കോടി രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."