വായനശാലാ തട്ടിപ്പ്; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന്
മാനന്തവാടി: കണിയാരം പ്രഭാത് വായനശാലയുമായി ബന്ധപ്പെട്ട് വായനശാല സെക്രട്ടറിയും കരാറുകാരനുമായ വി.യു ജോയ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് പി.ജി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വായനശാല നവീകരണ പ്രവൃത്തിയില്‍ അഴിമതി നടത്തുകയും ഫണ്ട് ലാപ്‌സാക്കുകയും, നവീകരണ കമ്മിറ്റി അംഗങ്ങളുടെ വ്യാജ ഒപ്പിടുകയും ചെയ്‌തെന്നും നിലം ടൈല്‍ ചെയ്യുന്നതിനും സീലിങ്ങിനും മറ്റ് നവീകരണ പ്രവൃത്തികള്‍ക്കുമായി മാനന്തവാടി മുനിസിപ്പാലിറ്റി അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ഫണ്ടുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നതെന്നും ആരോപിച്ചാണ് വായനശാല കമ്മിറ്റി പുറത്താക്കിയിരിക്കുന്നത്.
വായനശാല സെക്രട്ടറിയായ ജോയിയാണ് നഗരസഭയിലെ എന്‍ജിനീയറുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുപ്പിച്ചത്.
വായനശാലയില്‍ എടുക്കേണ്ട ജോലികള്‍ കാണിച്ച് നല്‍കാതെ കരാറുകാരനായ ജോയ് വേറെ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിച്ചതാണ് പണം നഷ്ടപ്പെടാന്‍ കാരണമെന്നും, എസ്റ്റിമേറ്റ് പ്രാകാരമുള്ള പണികള്‍ മുഴുവന്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്.
എന്നാല്‍ കമ്മിറ്റി സ്വയം ജോലി ഏറ്റെടുത്തു നടത്താന്‍ തീരുമാനിച്ചതോടുകൂടി കരാറുകാരനായ ജോയിക്കുണ്ടായ വിഷമങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നും പി.ജി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വായനശാലയുടെ കമ്മിറ്റികള്‍ എല്ലാവരെയും അറിയിക്കാതെയാണ് ചേരുന്നത്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ സ്വീകരിച്ച നടപടി എന്നെ അറിയിച്ചിട്ടില്ല. കെട്ടിട നവീകരണത്തിന്റെ വരവ്‌ചെലവ് കണക്കുകള്‍ കമ്മിറ്റി ഐക്യകണ്‌ഠേന അംഗീകരിച്ചതാണ്.
അതില്‍ ആരുടെയും വ്യാജ ഒപ്പുകള്‍ ഇട്ടിട്ടില്ല. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ചെയ്ത ജോലികളുടെ പ്രതിഫലമായി കിട്ടിയ 18000 രൂപ വായനശാല കമ്മിറ്റിക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ സെക്രട്ടറി പണം കൈപ്പറ്റാന്‍ തയ്യാറായില്ല. അതിനാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല. ഈ വിവരം കമ്മിറ്റി തീരുമാനപ്രകാരം ജോയിയെ അറിയിച്ചതുമാണ്. തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.ജി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 13 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 13 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 13 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 13 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 13 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 13 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 13 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 13 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 13 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 13 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 13 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 13 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 13 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 13 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 13 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 13 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 13 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 13 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍