ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലം നിര്‍മാണം മാറ്റിവെച്ചു
തൃശൂര്‍: കനത്തമഴയും മണ്ണിടിച്ചില്‍ ഭീഷണിയും മൂലം ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തികള്‍ മാറ്റിവെച്ചു. ഇന്നലെ മുതല്‍ തുടങ്ങാനിരുന്ന നിര്‍മാണ പ്രവൃത്തികളാണ് മാറ്റിവെച്ചത്.
ക്രെയിന്‍ ഇറക്കാനാകാത്ത സാഹചര്യമായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് റെയില്‍വേ സ്റ്റേഷന് മാനേജര്‍ കെ ആര് ജയകുമാര്‍ അറിയിച്ചു.
റെയില്‍വേ ഗതാഗതം നിയന്ത്രിച്ച് പാളത്തിനു മുകളിലുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടത്താനിരുന്നത്. ഇതിനായി റെയില്‍വേയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.
ഇന്നലെ മുതല്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റെയില്‍ ഗതാഗതവും സമയക്രമവും നിയന്ത്രിക്കുകയും പുനക്രമീകരിക്കുകയും ചെയ്തിരുന്നു. പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനിക്കുമെന്നും ഗര്‍ഡറുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ രണ്ടുമാസത്തിനകം മേല്‍പ്പാല നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."