കര്‍ഷക തൊഴിലാളി വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കഴക്കൂട്ടം: ഭൂരഹിതരായ മുഴുവന്‍ കര്‍ഷക തൊഴിലാളി കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടു വയ്ക്കുവാന്‍ 5 ലക്ഷം രൂപയും അനുവദിക്കുക കര്‍ഷക തൊഴിലാളി ദേശീയ നിയമം നടപ്പിലാക്കുക, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കുടിശ്ശിക വിതരണം ചെയ്യാന്‍ 250 കോടി രൂപ അനുവദിക്കുക, തൊഴിലുറപ്പു തൊഴിലാളികളുടെ വേതന കുടിശ്ശിക വിതരണം ചെയ്ത് വര്‍ഷത്തില്‍ 200 ദിവസത്തെ ജോലി ഉറപ്പാക്കുക. മിനിമം കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക തൊഴിലാളികള്‍ ബി.കെ.എം.യു.വിന്റെ നേതൃത്വത്തില്‍ വില്ലേജാഫീസുകളിലേയ്ക്ക് മാര്‍ച്ച് നടത്തി.
കഴക്കൂട്ടം മണ്ഡലത്തിലെ പാങ്ങപ്പാറ വില്ലേജാഫീസിലേയ്ക്ക് നടന്ന മാര്‍ച്ച് എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എം. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. നിര്‍മ്മലകുമാര്‍ ,എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി ചന്തവിള മധു, പി.കെ. രാജു, കര്‍ഷക തൊഴിലാളി യൂണിയന്റെ മണ്ഡലം പ്രസിഡന്റ് വി. സുരന്ദ്രന്, സെക്രട്ടറി ജി. സുധീര്‍, ജയന്തന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."