റോഹിംഗ്യന്‍ അഭയാര്‍ഥികളോട് മാനുഷിക നീതി പുലര്‍ത്തണം: ലജ്‌നത്തുല്‍ മുഅല്ലിമീന്‍
തിരുവനന്തപുരം: സ്വന്തം നാട്ടിലെ അക്രമങ്ങളെയും കൊലപാതകങ്ങളെയും ഭയന്ന് സുരക്ഷിത രാജ്യമായ ഇന്ത്യയില്‍ അഭയം പ്രാപിച്ച 40000 ഓളം റോഹിംഗ്യന്‍ അഭയാര്‍ഥികളോട് മാനുഷിക നീതി പുലര്‍ത്തണമെന്നും മ്യാന്‍മറിലേയ്ക്ക് തിരിച്ചയച്ച് അവരെ കൊലയ്ക്ക് കൊടുക്കരുതെന്നും ഇന്ത്യാ ഗവണ്‍മെന്റിനോട് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കിളികൊല്ലൂര്‍ മന്നാനിയ്യാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. കടുവയില്‍ ഇര്‍ഷാദ് ബാഖവി, എം.എം.ബാവാ മൗലവി, എ.കോയാകുട്ടി മുസ്‌ലിയാര്‍, മാണിക്കല്‍ നിസാറുദ്ദീന്‍ മൗലവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, തൊളിക്കോട് മുഹ്‌യുദ്ദീന്‍ മൗലവി മുക്കയം ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് മുത്തുക്കോയാ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."