ഉദ്യോഗസ്ഥരുടെ വീഴ്ച; നിര്‍ധന ഗൃഹനാഥന്റെ വസ്തുവില്‍ ഒരുഭാഗം നഷ്ടമാകുന്നു
കിളിമാനൂര്‍: നിര്‍ധന ഗൃഹനാഥന്റെ വസ്തുവില്‍ ഒരുഭാഗം അപ്പുറത്തായതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് തഹസീല്‍ദാറടക്കം റവന്യു അധികൃതര്‍ക്ക് പരാതി നല്‍കി നീതിക്ക് വേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഒരു ഗൃഹനാഥന്‍.
തട്ടത്തുമല വല്ലൂര്‍ കുഞ്ചിയാന്‍ കുഴി കിഴക്കുംകര പുത്തന്‍ വീട്ടില്‍ രാജേന്ദ്ര (50)നാണ് ഓഫിസുകള്‍ കയറിയിറങ്ങേണ്ട ദുരവസ്ഥ . രാജേന്ദ്രന് മാതാവ് രാധമ്മ പഴയകുന്നുമ്മേല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 31 ല്‍ ഏഴര സെന്റ് വസ്തു രാജേന്ദ്രന് നല്‍കിയിരുന്നു. ഇതില്‍ വീട് വച്ച് താമസിച്ചു വരികയായിരുന്നു രാജേന്ദ്രന്‍.
രാധമ്മ മകള്‍ ശോഭന കുമാരിക്കും ഇതുപോലെ ഏഴര സെന്റ് വസ്തു നല്‍കി.ശോഭനകുമാരി വസ്തു വിറ്റു. രണ്ടു കൈ മറിഞ്ഞപ്പോള്‍ ശോഭന കുമാരി വിറ്റ വസ്തു പ്രമാണത്തില്‍ ഏഴരയാണങ്കിലും പട്ടയത്തില്‍ 9 ആവുകയും രാജേന്ദ്രനുള്ളത് കുറയുകയും ചെയ്തു.രാജേന്ദ്രന്റെ വീടു നിന്ന സ്ഥലത്തിലെ മൂന്നിലൊരു ഭാഗം അപ്പുറത്തായി.
പഴയകുന്നുമ്മേല്‍ വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് 31 ല്‍ 248 26 ,27 നമ്പര്‍ വസ്തുക്കളിലാണ് അളവിലും പട്ടയത്തിലും ക്രമക്കേടുകള്‍ കണ്ടത്. റീ സര്‍വ്വേ,റവന്യു ഉദ്യോഗസ്ഥര്‍ അറിഞ്ഞോ അറിയാതെയോ നടത്തിയ വീഴ്ചമൂലം കൂലിപ്പണിക്ക് പോലും പോകാനാകാതെ പ്രശ്‌ന പരിഹാരത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് രാജേന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."