HOME
DETAILS
MAL
നിഷില്‍ നിം-ഇസ് അഞ്ചാം പ്രഭാഷണം വെള്ളിയാഴ്്ച
backup
September 20 2017 | 03:09 AM
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഭിന്നശേഷിയുള്ള വ്യക്തികളുടെ ജീവിതവിജയകഥകള്‍ പറയുന്ന പ്രഭാഷണപരമ്പരയായ നിം-ഇസ് (നിഷ് ഇന്നവേഷന്‍സ് മോഡല്‍-ഇന്‍സ്പയറിംഗ് സ്റ്റോറീസ്)ലെ അഞ്ചാമത്തെ പ്രഭാഷണം വെള്ളിയാഴ്്ച രാവിലെ 9ന് നിഷ് ആക്കുളം ക്യാംപസിലെ മാരീഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ മുഹമ്മദ് യൂനുസ് ടി.കെ പ്രഭാഷണം നടത്തും.
ഭിന്നശേഷിയുള്ളവരെ സേവിക്കാന്‍ അവരുടെ ചുമതലയ്ക്കപ്പുറം പ്രവര്‍ത്തിച്ച മാര്‍ഗദര്‍ശികളും ഉപജ്ഞാതാക്കളും പങ്കെടുക്കുന്ന ഈ പ്രഭാഷണങ്ങളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 3066629.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."