മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: വി.എസ്.ശിവകുമാര്‍ എം.എല്‍.എ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വലിയതുറ, 28-ാം നമ്പര്‍ ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതയുള്ള പല മത്സ്യത്തൊഴിലാളികളുടേയും കാര്‍ഡുകള്‍ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതോടൊപ്പം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ നിലവിലുള്ള ബി.പി.എല്‍. കാര്‍ഡുകള്‍ പലതും എ.പി.എല്‍.ലേക്ക് മാറി. കടലാക്രമണം തടയുന്നതിന് ആവശ്യമായ കടല്‍ഭിത്തി കെട്ടുന്നതിനുപകരം ഒന്നും രണ്ടും മൂന്നും നിരകളിലെ താമസക്കാരായ മത്സ്യത്തൊഴിലാളികളെ കടല്ത്തീരംവിട്ട് പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം എതിര്ക്കുമെന്നുംഎം.എല്‍.എ. ആവശ്യപ്പെട്ടു.
യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് ക്ലമന്റ് ആന്റണി അധ്യക്ഷനായിരുന്നു. ഡി.സി.സി. ഭാരവാഹികളായ എം.എ.പത്മകുമാര്‍, സേവ്യര്‍ ലോപ്പസ്, ലെഡ്ഗര്‍ ബാവ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാട്രിക് പെരേ, മാര്ട്ടിന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."