പ്രവര്‍ത്തനം തടയാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: പോപുലര്‍ ഫ്രണ്ട്
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത്, അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് . ഇതിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തില്‍ സമ്മേളനം നടത്തും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ടൈംസ് ഗ്രൂപ്പിന്റേതുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം , സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, ജില്ലാ പ്രസിഡന്റ് എം .എ സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."