HOME
DETAILS
MAL
എസ്. ചന്ദ്രകുമാറിനെ ജനതാദള്‍ (എസ്) സസ്പെന്‍ഡ് ചെയ്തു
backup
September 20 2017 | 03:09 AM
തിരുവനന്തപുരം: ജനതാദള്‍ (എസ്) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ചന്ദ്രകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ദേശീയ പ്രസിഡന്റ് എച്ച്.ഡി ദേവഗൗഡ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ചന്ദ്രകുമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ദേശീയ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി അറിയിച്ചു.
വയനാട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."