കിസാന്‍സഭ ജില്ലാ സമ്മേളനത്തിന് തുടക്കമായി
നിലമ്പൂര്‍: വിഭവ ഭൂപടം തയാറാക്കി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ശക്തമായ വിതരണ മേഖലയൊരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മാര്‍ക്കറ്റിങ് മേഖല നമുക്കു തന്നെ കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമുണ്ടാവണം. നമ്മുടെ ഫാമുകള്‍ കൂടുതല്‍ ശക്തിപ്പെട്ടാല്‍ തന്നെ ഉത്പാദനം വര്‍ധിപ്പിക്കാനാകും. കൃഷിഭവനുകള്‍ സബ്സിഡി നല്കുന്ന കേന്ദ്രങ്ങള്‍ മാത്രമാകരുത്. പുതിയ ടെക്നോളജി ഉപയോഗിക്കുന്ന തലമുറയെ കാര്ഷികമേഖലയിലേക്കെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. കമ്മോഡിറ്റി കരാര്‍ ഒപ്പിടുന്നതിനു മുന്‍പായി സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും മന്ത്രി സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. തുളസീ ദാസ് മേനോന് ചടങ്ങില്‍ അധ്യക്ഷനായി. സത്യന് മൊകേരി മുഖ്യപ്രഭാഷണം നടത്തി. പി.വി അബ്ദുല്‍വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, പത്മിനി ഗോപിനാഥ്, പി.പി സുനീര്‍, എം.എ അജയ് കുമാര്‍, പി.എം ബഷീര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങിലാദരിച്ചു. പ്രതിനിധി സമ്മേളനം ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."